തെലുങ്ക് നടന്‍ നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും പ്രണയത്തിലാണെന്ന് തെലുങ്ക് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് പിന്നാലെ പ്രതികരണവുമായി നാഗചൈതന്യയുടെ മുന്‍ ഭാര്യയും നടിയുമായ സാമന്ത. മുന്‍ ഭര്‍ത്താവിനെതിരെ ഗോസിപ്പ് ഉണ്ടാക്കലല്ല തന്‍റെ പണിയെന്ന് സാമന്ത ട്വിറ്ററിലൂടെ പ്രതികരിച്ചു.

പെണ്‍കുട്ടിക്കെതിരെ ഗോസിപ്പ് വന്നാല്‍ അത് സത്യം. ആണ്‍കുട്ടിക്കെതിരെ വന്നാല്‍ അത് പെണ്‍കുട്ടി ഉണ്ടാക്കിയത്, ഒന്ന് പക്വത വെച്ചുകൂടേ? ആദ്യം നിങ്ങള്‍ നിങ്ങളുടെ ജോലിയും കുടുംബവും നോക്കൂ''. എന്നാണ് സാമന്ത കടുത്ത ഭാഷയില്‍ പ്രതികരിച്ചത്.



നടന്‍റെ പ്രതിച്ഛായ തകര്‍ക്കാനായി സാമന്തയുടെ പിആര്‍ ടീം ആണ് ഈ വാര്‍ത്ത പുറത്തുവിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2017 ഒക്ടോബറിലായിരുന്നു സാമന്തയും നാഗ ചൈതന്യയും വിവാഹിതരായത്.

നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറിലാണ് ഇരുവരും വേര്‍പിരിഞ്ഞത്. പിങ്ക് വില്ല എന്ന ബോളിവുഡ് മാധ്യമത്തിലാണ് ശോഭത ധൂലിപാലയും നാഗചൈതന്യയും പ്രണയത്തിലാണെന്ന വാര്‍ത്ത ആദ്യം വരുന്നത്.