മ​മ്മൂ​ട്ടി ചി​ത്രം റോ​ഷാ​ക്കി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി
Friday, July 1, 2022 11:11 AM IST
'കെ​ട്ട്യോ​ളാ​ണെ​ന്‍റെ മാ​ലാ​ഖ'​യ്ക്ക് ശേ​ഷം നി​സാം ബ​ഷീ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ത്രി​ല്ല​ര്‍ ചി​ത്രം റോ​ഷാ​ക്കി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി. മ​മ്മൂ​ട്ടി കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​കു​ന്ന ചി​ത്ര​ത്തി​ന്‍റെ അ​വ​സാ​ന ഷെ​ഡ്യൂ​ള്‍ ഷൂ​ട്ട് ചെ​യ്ത​ത് ദു​ബാ​യി​ലാ​ണ്.

ചി​ത്രം ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​യ​റ്റ​റി​ലെ​ത്തും. മ​മ്മൂ​ട്ടി ക​മ്പ​നി​യാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ഷ​റ​ഫു​ദ്ദീ​ന്‍, ജ​ഗ​ദീ​ഷ്, ഗ്രേ​സ് ആന്‍റ​ണി, ബി​ന്ദു പ​ണി​ക്ക​ര്‍, സ​ഞ്ജു ശി​വ​റാം, കോ​ട്ട​യം ന​സീ​ര്‍, ബാ​ബു അ​ന്നൂ​ര്‍ , മ​ണി ഷൊ​ര്‍​ണ്ണൂ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ള്‍. ആ​സി​ഫ് അ​ലി അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ചി​ത്ര​ത്തി​നു​ണ്ട്.

സ​മീ​ര്‍ അ​ബ്ദു​ള്ളി​ന്‍റേതാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ. ഛായാ​ഗ്ര​ഹ​ണം നി​മി​ഷ് ര​വി. സം​ഗീ​തം മി​ഥു​ന്‍ മു​കു​ന്ദ​ന്‍, ചി​ത്ര സം​യോ​ജ​നം കി​ര​ണ്‍ ദാ​സ്, പ്രോ​ജ​ക്ട് ഡി​സൈ​ന​ര്‍ ബാ​ദു​ഷ, വ​സ്ത്രാ​ല​ങ്കാ​രം സ​മീ​റ സ​നീ​ഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.