പു​നീ​തി​ന്‍റെ ഓ​ര്‍​മ​യി​ല്‍ പാവപ്പെട്ടവർക്ക് ആംബു​ല​ന്‍സുമായി പ്ര​കാ​ശ് രാ​ജ്
Sunday, August 7, 2022 12:15 PM IST
ന​ട​ന്‍ പു​നീ​ത് രാ​ജ്കു​മാ​റി​ന്‍റെ സ്മ​ര​ണാ​ര്‍​ഥം ആം​ബു​ല​ന്‍​സ് സം​ഭാ​വ​ന ന​ല്‍​കി ന​ട​ന്‍ പ്ര​കാ​ശ് രാ​ജ്. സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കാ​യി ആംബുല​ന്‍​സ് സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്ന് പ്ര​കാ​ശ് രാ​ജ് ഫൗ​ണ്ടേ​ഷ​ന്‍ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.അ​പ്പു എ​ക്‌​സ്പ്ര​സ് എ​ന്ന പേ​രി​ലാ​ണ് ആം​ബു​ല​ന്‍​സ് പു​റ​ത്തി​റ​ങ്ങു​ക. പ്ര​കാ​ശ് രാ​ജ് ത​ന്നെ​യാ​ണ് ചി​ത്ര​ങ്ങ​ള്‍ സ​ഹി​തം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

"അ​പ്പു എ​ക്സ്പ്ര​സ്'- ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് വേ​ണ്ടി സൗ​ജ​ന്യ സേ​വ​ന​ത്തി​നു​ള്ള ആം​ബു​ല​ന്‍​സ് സം​ഭാ​വ​ന ചെ​യ്യു​ന്നു. പ്ര​കാ​ശ് രാ​ജ് ഫൗ​ണ്ടേ​ഷ​ന്‍ ഈ ​സം​രം​ഭ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്നു. ജീ​വി​തം തി​രി​കെ ന​ല്‍​കു​ന്ന​തി​ന്‍റെ സ​ന്തോ​ഷം' പ്ര​കാ​ശ് രാ​ജ് കു​റി​ച്ചു.


അപ്പു എന്ന് വിളിപേരുള്ള പുനീത് രാജ് കുമാർ ആരാധകരുടെ ഹൃദയത്തോട് ചേർന്നുനിന്ന നടനായിരുന്നു. സാധാരണക്കാരുടെ ഇടയിലും പുനീതിന് ആരാധകർ ഏറെയുണ്ടായിരുന്നു. 2021 ഒക്ടോബർ 29-ന് ഹൃദയാഘാതത്തെ തുടർന്നാണ് പുനീത് അന്തരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.