ഞാ​ൻ സിം​ഗി​ൾ മ​ദ​റാ​ണ്; വെ​ളി​പ്പെ​ടു​ത്തി ഭാ​മ
Wednesday, May 8, 2024 9:30 AM IST
സിം​ഗി​ൾ മ​ദ​റാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ന​ടി ഭാ​മ. മ​ക​ൾ​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ചാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ കു​റി​പ്പ്. സിം​ഗി​ൾ മ​ദ​റാ​യ​പ്പോ​ഴാ​ണ് കൂ​ടു​ത​ൽ ശ​ക്ത​യാ​യ​തെ​ന്നാ​യി​രു​ന്നു ഭാ​മ കു​റി​ച്ച​ത്. ‌

ഒ​രു സിം​ഗി​ള്‍ മ​ദ​റാ​കു​ന്ന​ത് വ​രെ ഞാ​ന്‍ ഇ​ത്ര​ത്തോ​ളം ശ​ക്ത​യാ​ണെ​ന്ന് എ​നി​ക്ക് ത​ന്നെ അ​റി​യി​ല്ലാ​യി​രു​ന്നു. കൂ​ടു​ത​ല്‍ ശ​ക്ത​യാ​കു​ക എ​ന്ന​ത് മാ​ത്ര​മാ​യി​രു​ന്നു എ​നി​ക്ക് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ഏ​ക വ​ഴി. ഞാ​നും എ​ന്‍റെ മ​ക​ളും. മ​ക​ളോ​ടൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് ഭാ​മ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.



ഭാ​മ​യും ഭ​ർ​ത്താ​വ് അ​രു​ണും വേ​ർ​പി​രി​ഞ്ഞെ​ന്ന വാ​ർ​ത്ത​ക​ൾ സ​ജീ​വ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രെ​യും താ​ര​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഇ​തു​സം​ബ​ന്ധി​ച്ച പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഭാ​മ ത​ന്‍റെ പേ​രി​നൊ​പ്പ​മു​ള്ള ഭ​ർ​ത്താ​വി​ന്‍റെ പേ​ര് ഒ​ഴി​വാ​ക്കി​യ​തും ഭ​ർ​ത്താ​വി​നൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്ന് നീ​ക്കി​യ​തു​മാ​ണ് സം​ശ​യ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ച​ത്.

2020 ജ​നു​വ​രി​യി​ലാ​യി​രു​ന്നു ഭാ​മ​യും എ​റ​ണാ​കു​ളം സ്വ​ദേ​ശി അ​രു​ണും ത​മ്മി​ല്‍ വി​വാ​ഹി​ത​രാ​വു​ന്ന​ത്. വി​വാ​ഹ​ത്തോ​ടെ ഭാ​മ സി​നി​മ മേ​ഖ​ല​യി​ൽ നി​ന്നും ‌പി​ൻ​മാ​റി.



ജ​നി​ച്ച് മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് മ​ക​ള്‍ ഗൗ​രി​യു​ടെ വി​ശേ​ഷ​ങ്ങ​ൾ ഭാ​മ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കു​ന്ന​ത്.

പി​ന്നീ​ട് കു​ഞ്ഞി​നും ഭ​ര്‍​ത്താ​വി​നു​മൊ​പ്പ​മു​ള്ള നി​ര​വ​ധി ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ഭാ​മ പ​ങ്കു​വ​യ്ക്കാ​റു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പെ​ട്ടെ​ന്ന് ഒ​രു ദി​വ​സം ഭാ​മ​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്ന് ഭ​ർ​ത്താ​വി​നൊ​പ്പ​മു​ള്ള എ​ല്ലാ ചി​ത്ര​ങ്ങ​ളും അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.