ജീവിതത്തിലൊരിക്കലും ഇനി തായ് എയർവെയ്സിൽ കയറില്ല: നസ്രിയ
Tuesday, August 16, 2022 12:23 PM IST
തായ് എയര്‍വെയ്സിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി നസ്രിയ നസീം. ബാഗ് വിമാനത്തില്‍ വച്ച് നഷ്ടമായെന്നും ഇക്കാര്യം അവരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും യാതൊരു സഹായവും നല്‍കിയില്ലെന്നും നടി ആരോപിക്കുന്നു.
സമൂഹമാധ്യമത്തിലൂടെ തായ് എയര്‍വെയ്സിനെ ടാഗ് ചെയ്താണ് നടി വിമര്‍ശനം ഉന്നയിച്ചത്.ഇത്രയും കാലത്തിനിടയ്ക്ക് ഒരു എയര്‍ലൈന്റെ ഭാഗത്തുനിന്നോ അവരുടെ ജീവനക്കാരുടെ അടുത്ത് നിന്നോ എനിക്ക് ഇത്തരത്തില്‍ ഒരു മോശം അനുഭവം ഉണ്ടായിട്ടില്ല.

ബാഗ് നഷ്ടപ്പെട്ടു. എന്നാല്‍ അതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ യാതൊരു പരിഗണനയും സഹായവും അവര്‍ നല്‍കിയില്ല. ഇനി ജീവിതത്തിലൊരിക്കലും തായ് എയര്‍വെയ്സ് ഉപയോഗിക്കില്ല. നടി കുറിച്ചു.