സ്വാതന്ത്ര്യ പൊന്‍പുലരിയിലേക്ക്;ഹര്‍ ഘര്‍ തിരംഗ ഏറ്റെടുത്ത് മോഹന്‍ലാല്‍
Saturday, August 13, 2022 10:14 AM IST
രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള 'ഹര്‍ ഘര്‍ തിരംഗ' ക്യാംപെയ്നില്‍ ഭാഗമായി നടന്‍ മോഹന്‍ലാല്‍.

കൊച്ചിയിലെ എളമക്കരയിലുള്ള വീട്ടിലാണ് മോഹന്‍ലാല്‍ പതാക ഉയര്‍ത്തിയത്. അമൃത് മഹോത്സവത്തില്‍ അഭിമാനപൂര്‍വം പങ്കുചേരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും ഹര്‍ ഘര്‍ തിരംഗ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം സിനിമയുടെ ചിത്രീകരത്തിനായി വിദേശത്ത് പോകാന്‍ ഒരുങ്ങുകയാണ് താരം. അറുപത് ദിവസത്തോളം വിദേശത്താകും സിനിമയുടെ ചിത്രീകരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.