"വി​വാ​ഹ ബ​ന്ധ​ങ്ങ​ൾ വേ​ർ​പി​രി​യാ​നു​ള്ള കാ​ലാ​വ​ധി നി​യ​മം മൂ​ലം ന​ട​പ്പി​ലാ​ക്ക​ണം'
Wednesday, January 19, 2022 11:37 PM IST
വി​വാ​ഹ​ബ​ന്ധം വേ​ർ​പി​യു​ന്പോ​ൾ അ​നാ​ഥ​രാ​കു​ന്ന കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് നി​യ​മം വേ​ണ​മെ​ന്ന് ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി. വി​വാ​ഹം​ബ​ന്ധം വേ​ർ​പി​രി​യു​ന്പോ​ൾ ജീ​വി​ക്കു​ന്ന ര​ക്ത​സാ​ക്ഷി​ക​ളാ​വു​ന്ന​ത് കു​ട്ടി​ക​ളാ​ണ്. ജീ​വി​ക്കാ​നു​ള്ള ചി​ല​വ് കൊ​ടു​ക്കു​ന്ന നി​യ​മം മാ​ത്രം പോ​രാ. അ​വ​ർ​ക്ക് പ്രാ​യ പൂ​ർ​ത്തി​യാ​വു​ന്ന​തു​വ​രെ നി​ർ​ബ​ന്ധി​ത​മാ​യി സ്നേ​ഹം കൊ​ടു​ക്കാ​നു​ള്ള നി​യ​മ​വും വേ​ണം. - ഹ​രീ​ഷ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

21 വ​യ​സ്സാ​യ​തി​നു​ശേ​ഷം ക​ല്യാ​ണം ക​ഴി​ക്കാ​നു​ള്ള നി​യ​മ​മു​ണ്ടെ​ങ്കി​ൽ വി​വാ​ഹ ബ​ന്ധ​ങ്ങ​ൾ വേ​ർ​പി​രി​യാ​നും ഒ​രു കാ​ലാ​വ​ധി നി​യ​മം മൂ​ലം ന​ട​പ്പി​ലാ​ക്ക​ണം...​എ​ല്ലാ ഡി​വോ​ഴ്സു​ക​ളി​ലും ആ ​ബ​ന്ധ​ത്തി​ലു​ണ്ടാ​വു​ന്ന കു​ട്ടി​ക​ളാ​ണ് അ​നാ​ഥ​രാ​വു​ന്ന​ത്...​ജീ​വി​ക്കു​ന്ന ര​ക്ത​സാ​ക്ഷി​ക​ളാ​വു​ന്ന​ത്...​അ​തു​കൊ​ണ്ട് ആ ​കു​ട്ടി​ക​ൾ​ക്ക് 21 വ​യ​സ്സ് ആ​കു​ന്ന​തു​വ​രെ വി​വാ​ഹ ബ​ന്ധ​ങ്ങ​ൾ ഒ​ഴി​യാ​ൻ സാ​ധി​ക്കി​ല്ല എ​ന്ന നി​യ​മം ന​ട​പ്പി​ലാ​ക്കേ​ണ്ട​തു​ണ്ട് ...

വി​വാ​ഹ ക​രാ​റു​ക​ളി​ൽ എ​ഴു​തി ചേ​ർ​ക്കേ​ണ്ട​തു​ണ്ട്...​കു​ട്ടി​ക​ൾ​ക്ക് ജീ​വി​ക്കാ​നു​ള്ള ചി​ല​വ് കൊ​ടു​ക്കു​ന്ന നി​യ​മം മാ​ത്രം പോ​രാ...​അ​വ​ർ​ക്ക് പ്രാ​യ പൂ​ർ​ത്തി​യാ​വു​ന്ന​തു​വ​രെ നി​ർ​ബ​ന്ധി​ത​മാ​യി സ്നേ​ഹം കൊ​ടു​ക്കാ​നു​ള്ള നി​യ​മ​വും വേ​ണം...​ഇ​ത് ബാ​ലാ​വ​കാ​ശ​മാ​ണ്..​കു​ട്ടി​ക​ളു​ടെ മ​നു​ഷ്യാ​വ​കാ​ശ​മാ​ണ് ...(കു​ട്ടി​ക​ൾ ഇ​ല്ലാ​ത്ത ദ​മ്പ​തി​ക​ളു​ടെ ഇ​ള​വ് വ​ഴി​യെ ച​ർ​ച്ച​ചെ​യ്യാം)...

പ​ച്ച മ​ല​യാ​ള​ത്തി​ൽ പ​റ​ഞ്ഞാ​ൽ കു​ട്ടി​ക​ളെ ഉ​ണ്ടാ​ക്കാ​ൻ അ​റി​യാ​മെ​ങ്കി​ൽ അ​വ​ർ​ക്ക് ഭ​ക്ഷ്ണം മാ​ത്രം വാ​രി കൊ​ടു​ത്താ​ൽ പോ​രാ...​അ​വ​ർ മു​തി​രു​ന്ന​തു​വ​രെ സ്നേ​ഹം കൊ​ണ്ട് കു​ളി​പ്പി​ച്ചേ പ​റ്റു...​ഒ​രു വി​ട്ടു​വി​ഴ്ച്ച​യു​മി​ല്ലാ​ത്ത സ്നേ​ഹ​നി​യ​മം...​സ്നേ​ഹ​നി​യ​മം...​അ​താ​ണ് ആ​വി​ശ്യം...💪💪💪💪❤️❤️❤️❤️
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.