ശ്രീ​നാ​ഥ് ഭാ​സി​ക്ക് വി​ല​ക്ക്; സി​നി​മ​ക​ളി​ൽ നി​ന്നും താ​ൽ​കാ​ലി​ക​മാ​യി ഒ​ഴി​വാ​ക്കി നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന
Wednesday, September 28, 2022 10:44 AM IST
അ​ഭി​മു​ഖ​ത്തി​നി​ടെ യു​ട്യൂ​ബ് ചാ​ന​ല്‍ അ​വ​താ​ര​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ ന​ട​ന്‍ ശ്രീ​നാ​ഥ് ഭാ​സി​യെ സി​നി​മ​യി​ല്‍​നി​ന്ന് അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്കു വി​ല​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന.

നി​ല​വി​ല്‍ ഡ​ബ്ബിം​ഗ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന നാ​ല് സി​നി​മ​ക​ളും ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന ഒ​രു സി​നി​മ​യും പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കും. പി​ന്നീ​ട് കു​റ​ച്ചു​കാ​ല​ത്തേ​ക്ക് നി​ര്‍​മാ​താ​ക്ക​ള്‍ ശ്രീ​നാ​ഥ് ഭാ​സി​യു​ടെ സി​നി​മ​ക​ള്‍ ചെ​യ്യി​ല്ല.

എ​ന്നു​വ​രെ മാ​റ്റി​നി​ര്‍​ത്ത​ണ​മെ​ന്നു​ള്ള​ത് സം​ഘ​ട​ന തീ​രു​മാ​നി​ക്കും. അ​വ​താ​ര​ക​യു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് ചൊ​വ്വാ​ഴ്ച കൊ​ച്ചി​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന ന​ട​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

മു​ൻ​പ് ക​രാ​ര്‍ ഉ​റ​പ്പി​ച്ച് ചെ​യ്ത സി​നി​മ​യ്ക്ക് കൂ​ടു​ത​ല്‍ വാ​ങ്ങി​യ പ​ണം തി​രി​കെ ന​ല്‍​കാ​മെ​ന്ന് ന​ട​ന്‍ അ​റി​യി​ച്ച​താ​യി യോ​ഗ​ത്തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ച്ച പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി എം. ​ര​ഞ്ജി​ത് പ​റ​ഞ്ഞു.

പ​രാ​തി​ക്കാ​രി​യു​മാ​യും ശ്രീ​നാ​ഥ് ഭാ​സി​യു​മാ​യും സം​ഘ​ട​ന ച​ര്‍​ച്ച ന​ട​ത്തി. തെ​റ്റു പ​റ്റി​യെ​ന്ന് ന​ട​ന്‍ സ​മ്മ​തി​ച്ചു. ഇ​നി​യൊ​രി​ക്ക​ലും ഇ​ത്ത​രം സ​മീ​പ​നം ഉ​ണ്ടാ​കി​ല്ല. ചി​ല മാ​ന​സി​ക, വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ള്‍​കൊ​ണ്ടാ​ണ് അ​ങ്ങ​നെ സം​ഭ​വി​ച്ച​തെ​ന്നും ശ്രീ​നാ​ഥ് ഭാ​സി തു​റ​ന്നു​സ​മ്മ​തി​ച്ച​താ​യും ര​ഞ്ജി​ത് വ്യ​ക്ത​മാ​ക്കി.

അ​വ​താ​ര​ക​യോ​ട് ന​ട​ന്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ലും മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്ന നി​ല​പാ​ടി​ലാ​ണ് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. രേ​ഖാ​മൂ​ലം പ​രാ​തി ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി​യെ​ന്നും ര​ഞ്ജി​ത് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.