സം​വി​ധാ​യ​ക​ന്‍ ഒ​മ​ര്‍ ലു​ലു​വി​ന് പെ​ണ്‍​കു​ഞ്ഞ്
Saturday, October 1, 2022 11:51 AM IST
സം​വി​ധാ​യ​ക​ന്‍ ഒ​മ​ര്‍ ലു​ലു​വി​നും ഭാ​ര്യ റി​ന്‍​ഷി​ക്കും പെ​ണ്‍​കു​ഞ്ഞ് പി​റ​ന്നു. സം​വി​ധാ​യ​ക​ന്‍ ത​ന്നെ​യാ​ണ് സ​ന്തോ​ഷ​വാ​ര്‍​ത്ത സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച​ത്. ന​ല്ല സ​മ​യം. പെ​ണ്‍​കു​ഞ്ഞ്. സു​ഖ​പ്ര​സ​വം. ഉ​മ്മ​യും മോ​ളും സു​ഖ​മാ​യി​രി​ക്കു​ന്നു. അ​ദ്ദേ​ഹം കു​റി​ച്ചു.

ദ​മ്പ​തി​ക​ളു​ടെ മൂ​ന്നാ​മ​ത്തെ കു​ഞ്ഞാ​ണി​ത്. നി​ര​വ​ധി പേ​രാ​ണ് ഇ​രു​വ​ര്‍​ക്കും ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യ​ത്. ഇ​ഷാ​ന്‍ ഉ​ല്‍ ഒ​മ​ര്‍, ഐ​റി​ന്‍ ഒ​മ​ര്‍ എ​ന്നി​വ​രാ​ണ് ദന്പതികളുടെ മറ്റു രണ്ടു മക്കൾ.

2016ല്‍ ​ഹാ​പ്പി വെ​ഡ്ഡി​ങ് എ​ന്ന സി​നി​മ​യ്ക്ക് ക​ഥ, തി​ര​ക്ക​ഥ എ​ന്നി​വ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്തു​കൊ​ണ്ടാ​ണ് ഒ​മ​ര്‍ ലു​ലു സി​നി​മ​യി​ല്‍ തു​ട​ക്കം കു​റി​ക്കു​ന്ന​ത്.

സാ​മ്പ​ത്തി​ക വി​ജ​യം നേ​ടി​യ ആ ​ചി​ത്ര​ത്തി​നു​ശേ​ഷം ച​ങ്ക്‌​സ്, ഒ​രു അ​ഡാ​ര്‍ ല​വ്, ധ​മാ​ക്ക എ​ന്നീ സി​നി​മ​ക​ള്‍ സം​വി​ധാ​നം ചെ​യ്തു.ഇ​ര്‍​ഷാ​ദ് നാ​യ​ക​നാ​കു​ന്ന ന​ല്ല സ​മ​യം എ​ന്ന ചി​ത്ര​മാ​ണ് ഒ​മ​റി​ന്‍റെ പുതിയ പ്രോ​ജ​ക്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.