എം.​എ​സ്. ധോ​ണി​യു​ടെ ആ​ദ്യ നി​ർ​മാ​ണ ചി​ത്രം; പൂ​ജ‌​യി​ൽ തി​ള​ങ്ങി സാ​ക്ഷി സിം​ഗ്; വീ​ഡി​യോ
Saturday, January 28, 2023 11:40 AM IST
ക്രി​ക്ക​റ്റ് താ​രം എം.​എ​സ്. ധോ​ണി നി​ർ​മി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യി​ൽ തി​ള​ങ്ങി ഭാ​ര്യ സാ​ക്ഷി സിം​ഗ്. ധോ​ണി​യു​ടെ സി​നി​മാ നി​ർ​മാ​ണ​ക്ക​മ്പ​നി​യാ​യ ധോ​ണി എ​ന്‍റ​ര്‍​ടെ​യ്ൻ​മെ​ന്‍റ്സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ത​മി​ഴി​ലാ​ണ് ആ​ദ്യ നി​ർ​മാ​ണ​ചി​ത്രം ഒ​രു​ക്കു​ന്ന​ത്. ‘ലെ​റ്റ്സ് ഗെ​റ്റ് മാ​രീ​ഡ്’ എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്. ഹ​രീ​ഷ് ക​ല്യാ​ൺ, ഇ​വാ​ന (അ​ലീ​ന ഷാ​ജി), യോ​ഗി ബാ​ബു, ന​ദി​യ മൊ​യ്തു എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ അ​ഭി​നേ​താ​ക്ക​ൾ. ര​മേ​ഷ് ത​മി​ൽ​മ​ണി‌​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.



ധോ​ണി​യു​ടെ ഭാ​ര്യ സാ​ക്ഷി സിം​ഗ് റാ​വ​ത്താ​ണ് പ്രൊ​ഡ​ക്‌​ഷ​ൻ ക​മ്പ​നി​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ചെ​ന്നൈ​യി​ൽ ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.