കന്നഡത്തിലെ പ്രമുഖ ചലച്ചിത്രനിർമ്മാണ സ്ഥാപനമായ ഇമോഷൻസ് ഫാക്ടറി ഗ്രൂപ്പ് (ഇഎഫ്ജി) യുടെ ബാനറിൽ വിവേക് ശ്രീ കണ്ഠയ്യാ ആദ്യമായി മലയാളത്തിൽ നിർമിക്കുന്ന ചിത്രമാണ് ക്രെഡിറ്റ് സ്കോർ.
പ്രശസ്ത സംവിധായകനായ ദീപു കരുണാകരന്റെ നേതൃത്ത്വത്തിലുള്ള ലെമൺ പ്രൊഡക്ഷൻസുമായി സഹകരിച്ചാണ് ഈ ചിത്രം നിർമിക്കുന്നത്. കെ.എം. ശശിധർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.
ആധുനിക പണമിടപാടുകളുമായി ബന്ധപ്പെട്ട് സാമ്പത്തികമായ നിരവധി പ്രശ്നങ്ങളിലേക്ക് വഴുതി വീഴുന്ന ഒരു യുവാവിന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം. തികഞ്ഞ സറ്റയറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ശ്രീനാഥ് ഭാസി സോഹൻ സീനുലാൽ, ചാന്ദ്നി എന്നിവരാണ്. ഇവർക്കു പുറമേ മലയാളി താരങ്ങളും ഏതാനും കന്നഡ താരങ്ങളും അണിനിരക്കുന്നു.
സംഭാഷണം - അർജുൻ ടി. സത്യൻ. ഛായാഗ്രഹണം: പ്രദീപ് നായർ, എഡിറ്റിംഗ് - സോബിൻ കെ.സോമൻ, കലാസംവിധാനം. - ത്യാഗു തവനൂർ, മേക്കപ്പ് - പ്രദീപ് വിതുര, കോസ്റ്റും - ഡിസൈൻ - ബ്യൂസി ബേബി ജോൺ, ക്രിയേറ്റീവ് ഹെഡ് - ശരത് വിനായക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ശ്രീരാജ് രാജശേഖരൻ.
കോ - ഡയറക്ടർ - സാംജി, ആന്റണി, ലൈൻ പ്രൊഡ്യൂസർ - ദീപു കരുണാകരൻ. കോ- പ്രൊഡ്യൂസർ വിക്രം ശങ്കർ, എക്സിക്യട്ടീവ് - പ്രൊഡ്യൂസർ - ഷാജി ഫ്രാൻസിസ്. പ്രൊഡക്ഷൻ മാനേജർ - കുര്യൻ ജോസഫ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - വിജയ് ജി.എസ്. പ്രൊജക്റ്റ് ഡിസൈൻ - മുരുകൻ എസ്. വാഴൂർ ജോസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.