പാ​ച​ക​ത്തി​ല്‍ മാ​ത്ര​മ​ല്ല,അ​ഭി​ന​യ​ത്തി​ലു​മു​ണ്ട് അ​ഭി"രു​ചി'; ​ഷെഫ് സു​രേ​ഷ് പി​ള്ള ഇ​നി സി​നി​മ​യി​ലും
Saturday, July 2, 2022 10:35 AM IST
പ്ര​ശ​സ്ത പാ​ച​ക വി​ദ​ഗ്ദ​ന്‍ സു​രേ​ഷ് പി​ള്ള മ​ല​യാ​ള സി​നി​മ​യു​ടെ ഭാ​ഗ​മാ​കു​ന്നു. സു​രേ​ഷ് പി​ള്ള ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ സ​ന്തോ​ഷ വി​വ​രം പ​ങ്കു​വ​ച്ച​ത്. ന​വാ​ഗ​ത​നാ​യ അ​നി​ല്‍ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ധ്യാ​ന്‍ ശ്രീ​നി​വാ​സ​ന്‍ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സു​രേ​ഷ് പി​ള്ള അ​ഭി​ന​യ രം​ഗ​ത്തും ചു​വ​ടു​വെ​യ്ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ചീ​ന ട്രോ​ഫി എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം അ​നൂ​പ് മോ​ഹ​നാ​ണ്.

"അ​ങ്ങ​നെ​യൊ​രാ​ഗ്ര​ഹം കൂ​ടി സ​ഫ​ലീ​ക​രി​ക്കു​ക​യാ​ണ്. ന​വാ​ഗ​ത​നാ​യ ശ്രീ ​അ​നി​ല്‍ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന, പ്രി​യ ന​ട​ന്‍ ധ്യാ​ന്‍ ശ്രീ​നി​വാ​സ​ന്‍ നാ​യ​ക​നാ​കു​ന്ന അ​നു​പ് മോ​ഹ​ന്‍ നി​ര്‍​മ്മി​ക്കു​ന്ന 'ചീ​ന ട്രോ​ഫി' എ​ന്ന സി​നി​മ​യി​ല്‍ ഒ​രു വേ​ഷം ചെ​യ്യു​ന്നു. പ്രി​യ സ്‌​നേ​ഹി​ത​രു​ടെ അ​നു​ഗ്ര​ഹ​ങ്ങ​ളും ആ​ശീ​ര്‍​വാ​ദ​ങ്ങ​ളും പ്ര​തി​ക്ഷി​ച്ചു​കൊ​ണ്ട്'. എ​ന്നാ​ണ് സു​രേ​ഷ് പി​ള്ള കു​റി​ച്ചി​രി​ക്കു​ന്ന​ത്.

ഭ​ക്ഷ​ണ ഇഷ്ടപെടുന്നവരുടെ പ്രി​യ​പ്പെ​ട്ട ഷെ​ഫാ​ണ് സു​രേ​ഷ് പി​ള്ള. ത​ന്‍റെ ഒ​ട്ടു​മി​ക്ക പ്ര​മു​ഖ പാ​ച​ക രീ​തി​ക​ളെ​ല്ലാം ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കുവെയ്ക്കു​ന്ന​തി​ല്‍ യാ​തൊ​രു മ​ടി​യും അ​ദ്ദേ​ഹം കാ​ണി​ക്കാ​റി​ല്ല. ഷെ​ഫ് പി​ള്ള​യു​ടെ ഫി​ഷ് നി​ര്‍​വാ​ണ ഭ​ക്ഷ​ണ​പ്രി​യ​രു​ടെ പ്രി​യ​പ്പെ​ട്ട ഇ​ന​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.