അമ്മയ്ക്കും സഹോദര ഭാര്യക്കുമൊപ്പം പഴനി സന്ദർശിച്ച് അമല പോൾ
Tuesday, January 31, 2023 12:37 PM IST
പഴനി ക്ഷേത്രം സന്ദർശിച്ച് നടി അമല പോൾ. താരം തന്നെയാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
അമ്മയ്ക്കും സഹോദര ഭാര്യ അൽക്ക കുര്യനുമൊപ്പമാണ് നടി പഴനിയിലെത്തിയത്. പ്രസാദവും പൂമാലയും ചന്ദനവും ചാർത്തി നിൽക്കുന്ന മൂവരെയും ദൃശ്യങ്ങളിൽ കാണാം.
ടീച്ചർ എന്ന ചിത്രമാണ് ഒടുവിൽ പുറത്തിറങ്ങിയ അമല പോൾ ചിത്രം. മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറാണ് റിലീസിനൊരുങ്ങുന്ന അമലപോളിന്റെ ചിത്രം.