60 കോ​ടി ബ​ജ​റ്റി​ൽ ടൊ​വീ​നോ​യു​ടെ അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണം; ക​ള്ള​ൻ മ​ണി​യ​ന്‍റെ ഫ​സ്റ്റ് ലു​ക്ക്
Saturday, January 21, 2023 11:51 AM IST
ടൊ​വീ​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ ജി​തി​ൻ ലാ​ൽ ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് എ​ആ​ർ​എം (അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണം). ടൊ​വീ​നോ ആ​ദ്യ​മാ​യി ട്രി​പ്പി​ൾ റോ​ളി​ൽ എ​ത്തു​ന്ന എ​ആ​ർ​എം മ​ല​യാ​ള സി​നി​മ​യി​ൽ നി​ന്നു​ള്ള ആ​ദ്യ ഗ്ലോ​ബ​ൽ റി​ലീ​സാ​യി​രി​ക്കും.

മ​ണി​യ​ൻ, അ​ജ​യ​ൻ, കു​ഞ്ഞി​കേ​ളു എ​ന്നീ വ്യ​ത്യ​സ്ത​മാ​യ മൂ​ന്ന് ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് ടൊ​വീ​നോ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മൂ​ന്ന് കാ​ല​ഘ​ട്ട​ങ്ങ​ളി​ലൂ​ടെ ആ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന​ത്.

യു​ജി​എം പ്രൊ​ഡ​ക്‌​ഷ​ൻ​സ്, മാ​ജി​ക് ഫ്രെ​യിം​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ ഡോ. ​സ​ക്ക​റി​യ തോ​മ​സ്, ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്രം 60 കോ​ടി മു​ത​ൽ മു​ട​ക്കി​ൽ ത്രി​ഡി​യി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്.



ചി​ത്ര​ത്തി​ലെ ക​ള്ള​ൻ മ​ണി​യ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ക്യാ​ര​ക്റ്റ​ർ പോ​സ്റ്റ​റാ​ണ് ഇ​പ്പോ​ൾ റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്. ചോ​തി​ക്കാ​വി​ലെ ക​ള്ള​ൻ മ​ണി​യ​നെ അ​നാ​വ​ര​ണം ചെ​യ്യു​ന്നു എ​ന്നാ​ണ് പോ​സ്റ്റ​റി​നൊ​പ്പം അ​ണി​യ​റ​ക്കാ​ർ കു​റി​ച്ച​ത്. ടൊ​വി​നോ​യു​ടെ പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു പോ​സ്റ്റ​ർ റി​ലീ​സ്.

കൃ​തി ഷെ​ട്ടി, ഐ​ശ്വ​ര്യ രാ​ജേ​ഷ്, സു​ര​ഭി ല​ക്ഷ്മി എ​ന്നി​വ​രാ​ണ് നാ​യി​ക​മാ​ർ. ബേ​സി​ൽ ജോ​സ​ഫ്, ജ​ഗ​ദീ​ഷ്, ഹ​രീ​ഷ് ഉ​ത്ത​മ​ൻ, അ​ജു വ​ർ​ഗ്ഗീ​സ്, ശി​വ​ജി​ത്ത് പ​ത്മ​നാ​ഭ​ൻ, റോ​ഹി​ണി എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത് ത​മി​ഴി​ലെ ഹി​റ്റ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ദി​പു നൈ​നാ​ൻ തോ​മ​സാ​ണ്. ഛായാ​ഗ്ര​ഹ​ണം ജോ​മോ​ൻ ടി. ​ജോ​ൺ. എ​ഡി​റ്റിം​ഗ് ഷ​മീ​ർ മു​ഹ​മ്മ​ദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.