ദിലീപ് നിർമിക്കുന്ന ത​ട്ടാ​ശ്ശേ​രി കൂ​ട്ടം: ഫസ്റ്റ് ലുക്ക് എത്തി
Friday, January 17, 2020 3:09 PM IST
ന​ട​ൻ ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ൻ അ​നൂ​പ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ത​ട്ടാ​ശ്ശേ​രി കൂ​ട്ടം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പുറത്തിറങ്ങി. ഗ്രാ​ന്‍ഡ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ദി​ലീ​പ് നി​ർ​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ അ​ർ​ജു​ൻ അ​ശോ​ക​ൻ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഗ​ണ​പ​തി, അ​നീ​ഷ്, അ​ല്ലു അ​പ്പു, സി​ദ്ധി​ഖ്, വി​ജ​യ​രാ​ഘ​വ​ൻ, കോ​ട്ട​യം പ്ര​ദീ​പ്, പ്രി​യം​വ​ദ, ശ്രീ​ല​ക്ഷ്മി, ഷൈ​നി സാ​റ തു​ട​ങ്ങി​യവരും ചിത്രത്തിൽ അഭിനയിക്കുന്നു. സ​ന്തോ​ഷ് ഏ​ച്ചി​ക്കാ​നത്തിന്‍റേതാണ് തി​ര​ക്ക​ഥയും സം​ഭാ​ഷ​ണവും. രാ​ജീ​വ് നാ​യ​ർ,സ​ഖി എ​ൽ​സ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് ശ​ര​ത് ച​ന്ദ്ര​ൻ സം​ഗീ​തം പ​ക​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.