സ​സ്പെ​ൻ​സ് നി​റ​ച്ച് താ​ക്കോ​ൽ പ​ഴു​ത്
Monday, January 20, 2020 5:06 PM IST
താ​ക്കോ​ൽ പ​ഴു​തി​ലൂ​ടെ ക​ണ്ട സ​ത്യ​ങ്ങ​ൾ ഒ​രു നാ​ടി​നെ വി​റ​പ്പി​ക്കു​ന്നു.​ എ​ന്താ​യി​രു​ന്നു താ​ക്കോ​ൽ പ​ഴു​തി​ലൂ​ടെ ക​ണ്ട സ​ത്യ​ങ്ങ​ൾ.. താക്കോ​ൽ പ​ഴു​ത് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സം​വി​ധാ​യക​ൻ ഹ​ഫി​സ് ഇ​സ്മ​യി​ൽ, സ​സ്പെ​ൻ​സും ത്രി​ല്ല​റും നി​റ​ഞ്ഞ ഈ ​ക​ഥ പ​റ​യു​ന്നു.

ഡി​ഡി മൂ​വീ​സി​നു​വേ​ണ്ടി ഹ​രി​ദാ​സും ആ​ന​ന്ദ് പി​ക്‌‌ചേഴ്സി​നു​വേ​ണ്ടി ആ​ന​ന്ദും ഫി​ലിം ഗോ​ഡൗ​ണ്‍ മൂ​വി​മേ​ക്കേ​ഴ്സി​നു വേ​ണ്ടി ഹാ​ഫി​സ് ഇ​സ്മ​യി​ലും ചേ​ർ​ന്ന് നി​ർ​മ്മി​ച്ച ഈ ​ചി​ത്രം ജ​നു​വ​രി അ​വ​സാ​നം തി​യ​റ്റ​റി​ലെ​ത്തും.

ബാ​ലു​മ​ഹേ​ന്ദ്ര​യു​ടെ പ്ര​ധാ​ന സം​വി​ധാ​ന സ​ഹാ​യി​യും, അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​സാ​ന ചി​ത്ര​മാ​യ ത​ല​മു​റ​ക​ൾ എ​ന്ന ചി​ത്ര​ത്തി​ലെ നാ​യ​ക​നും ആ​യി​രു​ന്ന ശ​ശി​കു​മാ​ർ സു​ബ്ര​മ​ണ്യ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​കന്മാ​ർ.



ചിത്രത്തിനു ക​ഥയും തി​ര​ക്ക​ഥയും സം​ഭാ​ഷ​ണവും എഴുതിയിരിക്കുന്നത് സാം ​തോ​മ​സാണ്. ജി​തി​ൻ ദേ​വ​സി, ജു​നൈ​ദ് ജോ​ർ​ഡി, ബി​നു ബാ​ല​ൻ എന്നിവരുടെ വരികൾ‌ക്ക് ഡെ​ന്നീ​സ് ജോ​സ​ഫ്, ഗ​യോ​സ് ജോ​ണ്‍​സ​ണ്‍ എന്നിവർ ചേർന്ന് സംഗീതം പകരുന്നു.

റ​ഷീദ് കോ​ട്ട​യം, ബോ​സ് വെ​ങ്കി​ട്, ക​ണ്ണ​ൻ സാ​ഗ​ർ, ഹ​രീ​ഷ് പൊ​ണ്ട​ൻ, ബാ​ബുരാ​ജ് തി​രു​വ​ല്ല, പു​ത്തി​ല്ലം ഭാ​സി, ധ​നു​ഷ് ഹ​രി​ദാ​സ്, മനോ​ജ് തി​രു​വ​ല്ല, സ​ണ്ണി, ജോ​ഷി, ര​തീ​ഷ് മ​ഹേ​ഷ്, ജ​യ​ല​ക്ഷ്മി, ലാ​ല​മ്മ, ചി​ഞ്ചു, ഷൈ​ല​ജ, ശ്രീ ​രഞ്ജി​നി, മാ​യ, ശി​ല്പ്പ എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.