മൈ ​സാ​ന്‍റാ​യി​ൽ ദി​ലീ​പി​നൊ​പ്പം സ​ണ്ണി വെ​യ്നും
Saturday, December 7, 2019 8:58 AM IST
ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി സു​ഗീ​ത് ഒ​രു​ക്കു​ന്ന മൈ ​സാ​ന്‍റാ എ​ന്ന സി​നി​മ​യി​ൽ സ​ണ്ണി വെ​യ്നും. എ​ബി മാ​ത്യു എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ സ​ണ്ണി വെ​യ്ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സി​നി​മ​യി​ലെ താ​ര​ത്തി​ന്‍റെ ക്യാ​ര​ക്ട​ർ പോ​സ്റ്റ​റും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടു.

മു​ൻ​പ് പു​റ​ത്ത് വി​ട്ട് സി​നി​മ​യി​ലെ ര​ണ്ട് പോ​സ്റ്റ​റു​ക​ൾ​ക്കും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. അ​നു​ശ്രി​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക. സാ​യ്കു​മാ​ർ, സി​ദ്ധി​ഖ്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ഇ​ന്ദ്ര​ൻ​സ്, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ശ​ശാ​ങ്ക​ൻ, ബേ​ബി മാ​ന​സ്വി എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ജെ​മി​ൻ സി​റി​യ​ക്കി​ന്േ‍​റ​താ​ണ് തി​ര​ക്ക​ഥ. വാ​ൾ പോ​സ്റ്റ​ർ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ നി​ഷാ​ദ് കോ​യ, ഒ.​കെ. അ​ജീ​ഷ്, സ​രി​ത സു​ഗീ​ത് എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.