പു​തു​വ​ഴി തേ​ടി മ​ല​യാ​ള സി​നി​മ; ജ​യ​സൂ​ര്യ ചി​ത്രം ഡി​ജി​റ്റ​ല്‍ റി​ലീ​സി​നൊ​രു​ങ്ങു​ന്നു
Friday, May 15, 2020 1:07 PM IST
കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ ഡി​ജി​റ്റ​ല്‍ റി​ലീ​സി​നൊ​രു​ങ്ങി മ​ല​യാ​ള സി​നി​മ​യും. ജ​യ​സൂ​ര്യ നാ​യ​ക​നാ​കു​ന്ന സൂ​ഫി​യും സു​ജാ​ത​യും എ​ന്ന ചി​ത്ര​മാ​ണ് ആ​മ​സോ​ണ്‍ പ്രൈം ​വ​ഴി റി​ലീ​സ് ചെ​യ്യു​ന്ന​ത്. മ​ല​യാ​ള ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു സി​നി​മ ഡി​ജി​റ്റ​ലാ​യി റി​ലീ​സ് ചെ​യ്യു​ന്ന​ത്.

ന​ര​ണി​പ്പു​ഴ ഷാ​ന​വാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ല്‍ അദിതി റാ​വു​വാ​ണ് നാ​യി​ക. വി​ജ​യ് ബാ​ബു​വാ​ണ് സി​നി​മ നി​ര്‍​മി​ച്ച​ത്. ഡി​ജി​റ്റ​ല്‍ റി​ലീ​സി​നാ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​രം​ഭി​ച്ചു.

എ​ന്നാ​ല്‍ തീ​രു​മാ​ന​ത്തി​നെ​തി​രെ ഫി​ലിം ചേം​ബ​ര്‍ രം​ഗ​ത്തെ​ത്തി. ഈ ​തീ​രു​മാ​നം തീ​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍​ക്കും സ​ര്‍​ക്കാ​രി​നും ന​ഷ്ട​മു​ണ്ടാ​ക്കു​മെ​ന്നും തീ​രു​മാ​ന​ത്തെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ഫി​ലിം ചേ​ബ​ര്‍ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ബോളിവുഡിൽ വി​ദ്യാ ബാ​ല​ന്‍ നാ​യി​ക​യാ​കു​ന്ന ശ​കു​ന്ത​ള ദേ​വി, അ​മി​താ​ഭ് ബ​ച്ച​ന്‍ നാ​യ​ക​നാ​കു​ന്ന ഗു​ലാ​ബി സി​താ​ബോ എന്നീ സിനിമകളും ജ്യോ​തി​ക​യു​ടെ ത​മി​ഴ് ചി​ത്രം പൊ​ന്‍​മ​ക​ള്‍ വ​ന്താ​ല്‍, കീ​ര്‍​ത്തി​യു​ടെ പെ​ന്‍​ഗ്വി​ന്‍ ക​ന്ന​ഡ സി​നി​മ​ക​ളാ​യ ലോ, ​ഫ്രെ​ഞ്ച് ബി​രി​യാ​ണി എ​ന്നീ ചിത്രങ്ങളും ഡി​ജി​റ്റ​ല്‍ റി​ലീ​സി​നൊ​രു​ങ്ങു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.