ഗംഭീരം..! കീ​ർ​ത്തി​യെ പ്ര​ശം​സി​ച്ച് റാ​ണാ
Sunday, June 28, 2020 8:10 PM IST
കീ​ർ​ത്തി സു​രേ​ഷ് അ​ഭി​ന​യി​ച്ച പെ​ൻ​ഗ്വി​ൻ എ​ന്ന ചി​ത്രം ആ​മ​സോ​ൺ പ്രൈ​മി​ൽ സ്ട്രീം ​ചെ​യ്തു തു​ട​ങ്ങി​യ​തോ​ടെ കീ​ർ​ത്തി​യു​ടെ അ​ഭി​ന​യ മി​ക​വി​നെ പ്ര​ശം​സി​ച്ച് നി​ര​വ​ധി അ​ഭി​ന​ന്ദ​ന​ങ്ങ​ളാ​ണു ല​ഭി​ക്കു​ന്ന​ത്. തെ​ലു​ങ്ക് ച​ല​ച്ചി​ത്ര​താ​രം റാ​ണാ ദ​ഗു​ബ​ട്ടി​യാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ കീ​ർ​ത്തി​യു​ടെ പ്ര​ക​ട​ന​ത്തെ പ്ര​ശം​സി​ച്ചു​കൊ​ണ്ട് രം​ഗ​ത്തെ​ത്തി​യ​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലാ​ണ് ന​ട​ൻ കീ​ർ​ത്തി​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ചൊ​രി​ഞ്ഞി​രി​ക്കു​ന്ന​ത്.

ത​ന്നേ​ക്കാ​ൾ പ്രാ​യ​ക്കൂ​ടു​ത​ലു​ള്ള ക​ഥാ​പാ​ത്ര​ത്തെ ഭം​ഗി​യാ​യി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു. മി​ക​ച്ച അ​ഭി​നേ​ത്രി എ​ന്ന നി​ല​യി​ൽ കീ​ർ​ത്തി ഒ​രി​ക്ക​ൽ കൂ​ടി ത​ന്‍റെ ക​ഴി​വു തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്. പെ​ൻ​ഗ്വി​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​ർ​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ- റാ​ണ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് നി​ർ​മി​ച്ച ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് ഈ​ശ്വ​ർ കാ​ർ​ത്തി​ക് ആ​ണ്. ത​മി​ഴ് മ​ല​യാ​ളം ഭാ​ഷ​ക​ളി​ലാ​യി ഈ ​മാ​സം 19നാ​ണ് ചി​ത്രം ആ​മ​സോ​ൺ പ്രൈ​മി​ൽ റി​ലീ​സ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.