ഹിന്ദി പറയുന്ന മുരുകനെ കണ്ടവർ 60 മില്യൺ; യൂട്യൂബിൽ പുതുതരംഗം
Monday, February 17, 2020 8:18 PM IST
ആ​ദ്യ​മാ​യി 100 കോ​ടി ക്ല​ബി​ൽ ഇ​ടം​പി​ടി​ച്ച മലയാള ചി​ത്ര​മാ​യി​രു​ന്നു പു​ലി​മു​രു​ക​ൻ. വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്ത് 2016ൽ റി​ലീ​സ് ചെ​യ്ത ചി​ത്രം മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ലെ എ​ക്കാ​ല​ത്തേ​യും ഹി​റ്റാ​യി.

ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ൽ പു​ലി​മു​രു​കൻ ഡ​ബ്ബ് ചെ​യ്ത് ഇ​റ​ങ്ങി​യി​രു​ന്നു​വെ​ങ്കി​ലും ഹി​ന്ദി ഡ​ബ്ബ് വേ​ർ​ഷ​ൻ മ​റ്റൊ​രു റിക്കാർ​ഡ് സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. പു​ലി​മു​രു​കന്‍റെ ഹി​ന്ദി ഡ​ബ്ബ് പ​തി​പ്പ് യൂ​ട്യൂ​ബി​ല്‍ 60 മി​ല്യ​ന്‍ പ്രേ​ക്ഷ​ക​ർ ക​ണ്ടുക​ഴി​ഞ്ഞു.

ഇ​ന്ത്യ​ൻ പ്രേ​ക്ഷ​ക​ർ​ക്കൊ​പ്പം വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്രേ​ക്ഷ​ക​രും ചി​ത്ര​വും മോ​ഹ​ൻ​ലാ​ലും ത​ങ്ങ​ളെ അ​ദ്ഭുത​പ്പെ​ടു​ത്തി​യെ​ന്ന ക​മ​ന്‍റു​ക​ൾ ചി​ത്ര​ത്തി​നു ന​ൽ​കി​യി​ട്ടു​ണ്ട്. പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, ഇന്തോനേ​ഷ്യ, സാംബിയ, കാ​ന​ഡ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്രേ​ക്ഷ​ക​ർ മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​ഭി​ന​യ​പാ​ട​വ​ത്തെ പു​ക​ഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്.

ആ​ഫ്രി​ക്ക​ൻ ഭാ​ഷ​ക​ളി​ലും ഇം​ഗ്ലീ​ഷി​ലും ചി​ത്രം ഡ​ബ്ബ് ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ചി​ല​ർ മു​ന്നോ​ട്ടുവ​ച്ചി​രി​ക്കു​ന്ന​ത്. ചി​ല​ർ ഇം​ഗ്ലീ​ഷ് സ​ബ്ടൈ​റ്റി​ൽ വേ​ണ​മെ​ന്ന് ആവ​ശ്യ​പ്പെ​ടു​ന്നു. ഷേ​ര്‍ കാ ​ശി​ക്കാ​ര്‍ എ​ന്ന പേ​രി​ലാ​ണ് യൂ​ട്യൂ​ബി​ല്‍ ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്. ഉ​ദ​യ​കൃ​ഷ്ണ​യാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ര​ചി​ച്ച​ത്. മു​ള​കു​പാ​ടം ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ടോ​മി​ച്ച​ൻ മു​ള​കു​പാ​ട​മാ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.