ഫ​ഹ​ദ്, നി​വി​ൻ, ദു​ൽ​ഖ​ർ ഇ​വ​രെ​യെ​ല്ലാം വേ​ണം: പൃഥ്വിരാജ്
Wednesday, January 15, 2020 9:49 AM IST
മ​ല​യാ​ള​ത്തി​ലെ യു​വ​താ​ര​ങ്ങ​ളി​ൽ ആ​രെ​യെ​ല്ലാം സം​വി​ധാ​നം ചെ​യ്യാ​നാ​ണ് താ​ത്പ​ര്യ​മെ​ന്ന് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ പൃ​ഥ്വിരാ​ജ് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഫ​ഹ​ദ് ഫാ​സി​ൽ, നി​വി​ൻ പോ​ളി, ദു​ൽ​ഖ​ർ സ​ൽ​മാ​ൻ എ​ന്നീ മൂ​ന്നു പേ​രെ​യും സം​വി​ധാ​നം ചെ​യ്യാ​ൻ ആ​ഗ്ര​ഹ​മു​ണ്ട്.

പ​ക്ഷേ അ​ടി​സ്ഥാ​ന​പ​ര​മാ​യി ഞാ​നൊ​രു ന​ട​നാ​ണ്. എ​നി​ക്ക് വേ​ണ​മെ​ന്ന് തോ​ന്നി​യാ​ലും ഒ​ന്നി​ന് പി​റ​കെ ഒ​ന്നാ​യി സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്യാ​നാ​കി​ല്ല. ഞാ​ൻ അ​ങ്ങ​നെ​യ​ല്ല. ഞാ​നി​ന്നും എ​ന്നെ കാ​ണു​ന്ന​ത് ഒ​രു ന​ട​നാ​യാ​ണ്. മൂ​ന്ന് വ​ർ​ഷ​ത്തി​ൽ ഒ​ന്നെ​ന്ന ത​ര​ത്തി​ലാ​ണ് ഞാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന​തി​നെ കാ​ണു​ന്ന​ത്’- പ്ര​മു​ഖ മാ​ധ്യ​മ​ത്തി​നോ​ട് പൃ​ഥ്വി പ​റ​ഞ്ഞു.

50 സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്തൊ​രു സം​വി​ധാ​യ​ക​നാ​യി ഞാ​ൻ മാ​റി​ല്ലെ​ന്ന് എ​നി​ക്ക​റി​യാം. പ​ക്ഷേ കു​റേ​നാ​ളു കൂ​ടു​ന്പോ​ൾ ഞാ​ൻ എ​നി​ക്ക് ഇ​ഷ്ട​മു​ള്ള​ത് ചെ​യ്യും. ചി​ല ചി​ന്ത​ക​ൾ മ​ന​സി​ലു​ണ്ട്. പ​ക്ഷെ എ​ന്പു​രാ​ന് ശേ​ഷം മാ​ത്ര​മേ എ​ന്ത് ചെ​യ്യണമെ​ന്ന് തീ​രു​മാ​നി​ക്കു​ക​യു​ള്ളൂ- പൃ​ഥ്വി​രാ​ജ് വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ ബ്ല​സി ചി​ത്രം ആ​ടു​ജീ​വി​ത​ത്തി​നാ​യി ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ് പൃ​ഥ്വി​രാ​ജ്. ബെ​ന്യാ​മി​ന്‍റെ പ്ര​ശ​സ്ത​മാ​യ നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്ര​മൊ​രു​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഹി​റ്റ് ചി​ത്ര​മാ​യി​രു​ന്നു മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ ലൂ​സി​ഫ​ർ. ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ ആ​യി​രു​ന്നു. പി​ന്നീ​ടു​ള്ള ഒ​രു അ​ഭി​മു​ഖ​ത്തി​ൽ മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ഒ​രു ചി​ത്രം മ​ന​സി​ലു​ണ്ടെ​ന്നും പൃ​ഥ്വി പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.