പ്ര​ഭാ​സും പൂ​ജ ഹെ​ഗ്ഡ​യും ക്വാ​റ​ന്‍റൈ​നി​ൽ
Sunday, March 22, 2020 10:39 AM IST
കൊ​റോ​ണ വൈ​റ​സ് ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ്വ​യം ക്വാ​റ​ന്‍റൈ​ന് വി​ധേ​യ​രാ​കു​ക​യാ​ണെ​ന്ന് പ്ര​ഭാ​സും പൂ​ജ ഹെ​ഗ്ഡ​യും. പു​തി​യ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജോ​ര്‍​ജി​യ​യി​ലാ​യി​രു​ന്നു ഇ​രു​വ​രും.

വി​ദേ​ശ​ത്തെ ചി​ത്രീ​ക​ര​ണം ക​ഴി​ഞ്ഞ് സു​ര​ക്ഷി​ത​നാ​യി മ​ട​ങ്ങി​യെ​ത്തി. കോ​വി​ഡ് 19 ഭീ​തി വ​ര്‍​ദ്ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ്വ​യം ക്വാ​റ​ന്‍റൈ​ന് വി​ധേ​യ​നാ​കു​വാ​ന്‍ ഞാ​ന്‍ തീ​രു​മാ​നി​ച്ചു. എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​യി​രി​ക്കു​വാ​ന്‍ ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ക​രു​തു​ന്നു. പ്ര​ഭാ​സ് കു​റി​ച്ചു.

സാ​ഹോ എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം പ്ര​ഭാ​സ് നാ​യ​ക​നാ​കു​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് കെ.​കെ. രാ​ധാ​കൃ​ഷ്ണ കു​മാ​ര്‍ ആ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.