നാ​യി​ക ഇ​ല്ല, പാ​ട്ടും ഇ​ല്ല, ഇ​ടി മാ​ത്രം
Friday, June 26, 2020 7:20 PM IST
പ​ര​മാ​വ​ധി റോ​പ്പും വ​യ​റു​ക​ളും കു​റ​ച്ച് വ​ലി​യ പ​റ​ക്ക​ൽ ഒ​ന്നും ഇ​ല്ലാ​തെ റി​യ​ലി​സ്റ്റി​ക്കാ​യ, എ​ന്നാ​ൽ മാ​സ് ഫീ​ൽ ന​ഷ്ട​പ്പെ​ടു​ത്താ​തെ​യു​ള്ള ഫൈ​റ്റ് രം​ഗ​ങ്ങ​ളാ​ണ് പ​വ​ർ സ്റ്റാ​ർ എ​ന്ന ചി​ത്ര​ത്തി​നു​വേ​ണ്ടി പ്ലാ​ൻ ചെ​യ്യു​ന്ന​തെ​ന്ന് സം​വി​ധാ​യ​ക​ൻ ഒ​മർ ലു​ലു.

ബാ​ബു ആ​ന്‍റ​ണി​യെ നാ​യ​ക​നാ​ക്കി ഒ​രു​ക്കു​ന്ന "പ​വ​ര്‍ സ്റ്റാ​ര്‍' എ​ന്ന ചി​ത്ര​ത്തി​ന്‍റെ സ​വി​ശേ​ഷ​ത സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് സം​വി​ധാ​യ​ക​ൻ ഒ​മ​ർ ലു​ലു ഇ​ങ്ങ​നെ കു​റി​ച്ച​ത്. ഒ​മ​ർ ലു​ലു​വി​ന്‍റെ ആ​ദ്യ ആ​ക്ഷ​ൻ ചി​ത്ര​മാ​ണ് ഇ​ത്. ഡെ​ന്നി​സ് ജോ​സ​ഫാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. വ​ള​രെ നാ​ളു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ബാ​ബു ആ​ന്‍റ​ണി നാ​യ​ക​നാ​യി ചി​ത്ര​മൊ​രു​ങ്ങു​ന്ന​ത്.

നാ​യി​ക ഇ​ല്ല, പാ​ട്ടും ഇ​ല്ല, ഇ​ടി മാ​ത്രം എ​ന്ന ടാ​ഗ് ലൈ​നു​മാ​യാ​ണ് സി​നി​മ എ​ത്തു​ന്ന​ത്. ഹോ​ളി​വു​ഡ് താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

ചി​ത്ര​ത്തി​ന്‍റെ പ്രീ ​പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ബാ​ബു​രാ​ജ്, അ​ബു സ​ലിം, റി​യാ​സ് ഖാ​ന്‍, ബി​നീ​ഷ് ബാ​സ്റ്റി​ൻ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ ചെ​യ്യു​ന്ന​ത്. മം​ഗ​ലാ​പു​ര​വും കാ​സ​ർ​ഗോ​ഡും കൊ​ച്ചി​യു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.