ടോം ​ഇ​മ്മ​ട്ടി​യു​ടെ ഒ​രു ബൊ​ഹീ​മി​യ​ൻ ഗാ​നം; ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി
Saturday, November 20, 2021 1:10 PM IST
ഒ​രു മെ​ക്സി​ക്ക​ന്‍ അ​പാ​ര​ത, ദ ​ഗാം​ബ്ല​ർ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ടോം ​ഇ​മ്മ​ട്ടി ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് "ഒ​രു ബൊ​ഹീ​മി​യ​ൻ ഗാ​നം".

ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ പൃ​ഥ്വി​രാ​ജ്, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ജ​യ​സൂ​ര്യ, ടോ​വി​നോ തോ​മ​സ്, ആ​സി​ഫ്‌ അ​ലി എ​ന്നി​വ​ർ റി​ലീ​സ് ചെ​യ്തു. താ​ര​ങ്ങ​ളു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ലൂ​ടെ​യാ​ണ് പോ​സ്റ്റ​ർ പു​റ​ത്ത് വി​ട്ട​ത്. '1975 നാ​ഷ​ണ​ൽ എ​മ​ർ​ജ​ൻ​സി ' എ​ന്ന ടാ​ഗ് ലൈ​നോ​ടെ​യാ​ണ് പോ​സ്റ്റ​ർ.

മാ​റ്റി​നി​യു​ടെ ബാ​ന​റി​ല്‍ ബാ​ദു​ഷാ സി​നി​മാ​സ്, പെ​ന്‍ ആ​ന്‍​ഡ് പേ​പ്പ​ർ ക്രി​യേ​ഷ​ൻ​സ് എ​ന്നി​വ​യു​മാ​യ് ചേ​ർ​ന്ന് എ​ന്‍.​എം. ബാ​ദു​ഷ​യും, ഷി​നോ​യ് മാ​ത്യൂ​വും ചേ​ര്‍​ന്ന് നി​ര്‍​മ്മി​ക്കു​ന്ന ചി​ത്ര​മാ​ണ് 'ഒ​രു ബൊ​ഹീ​മി​യ​ൻ ഗാ​നം'. മാ​റ്റി​നി​യു​ടെ ബാ​ന​റി​ൽ നി​ർ​മ്മി​ക്കു​ന്ന ആ​ദ്യ ചി​ത്ര​വും കൂ​ടി​യാ​ണി​ത്.

ക്യാ​മ്പ​സ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​തു​മു​ഖ​ങ്ങ​ള്‍​ക്ക് ഏ​റെ പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന ചി​ത്രം ഉ​ട​ൻ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. ചി​ത്ര​ത്തി​ൻ്റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഉ​ട​ൻ പു​റ​ത്തു​വി​ടു​മെ​ന്ന് നി​ർ​മ്മാ​താ​ക്ക​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.