സുഹൃത്തുക്കൾ കണ്മുന്നിൽ; ഓടിച്ചെന്ന് ആലിംഗനം ചെയ്ത് നിവിൻ പോളി
Tuesday, September 17, 2019 12:31 PM IST
അപ്രിതീക്ഷിതമായി കണ്ടുമുട്ടിയ സുഹൃത്തുക്കളെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് നടൻ നിവിൻ പോളി. മൂത്തോൻ സിനിമയുടെ പ്രീമയറിനായി ടൊറന്റോയിൽ എത്തിയപ്പോഴാണ് ഇൻഫോസിസിൽ തനിക്കൊപ്പം ജോലി ചെയ്ത സുഹൃത്തുക്കളെ നിവിൻ കണ്ടുമുട്ടിയത്.
ഒരുപാട് നാളുകൾക്ക് ശേഷം സുഹൃത്തുക്കളെ നേരിൽ കണ്ടതിന്റെ സന്തോഷത്തിൽ താരം ഓടിച്ചെന്ന് അവരെ കെട്ടിപ്പിടിക്കുകയായിരുന്നു. അവരോട് കുശലം ചോദിച്ചതിന് ശേഷമാണ് താരം അവിടെ നിന്നും മടങ്ങിയത്.
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രം ടൊറന്റോയിൽ സ്പെഷൽ റെപ്രസന്റേഷൻ വിഭാഗത്തിലാണ് പ്രദർശിപ്പിച്ചത്. റോഷൻ മാത്യു, ദിലീഷ് പോത്തൻ, ശശാങ്ക് അറോറ, മെലിസ രാജു തോമസ് എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.