സൈബർ ഞരമ്പുകൾക്ക് മറുപടിയുമായി നിവേദ തോമസ്
Tuesday, November 12, 2019 10:47 AM IST
വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നിവേദ തോമസ്. ഗോപികയുടേയും ജയറാമിന്റേയും മകളായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച നിവേദ ഇന്ന് തെന്നിന്ത്യൻ സിനിമാ ലോകത്തെ തിരക്കേറിയ താരമായി മാറിയിരിക്കുകയാണ്.
ഏറ്റവും കൂടുതൽ സൈബർ ആക്രമണത്തിന് ഇരയാകുന്നത് നടിമാരാണ്. മോളിവുഡിൽ നിന്ന് തെന്നിന്ത്യൻ സിനിമ ലോത്തേക്ക് ചുവട് വയ്ക്കുന്ന നടിമാർ സദാചാരവാദികളുടെ സ്ഥിരം ഇരകളാകാറുണ്ട്. ഇപ്പോഴിതാ നടി നിവേദയ്ക്ക് നേരേയും സദാചാരവാദികളുടെ അക്രമം. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിനെതിരേ രംഗത്തെത്തിയത്. എന്നാൽ ഇവർക്കു കൃത്യമായ മറുപടിയും നടി നൽകിയിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിലെ ചോദ്യോത്തര സെക്ഷനിലാണ് താരത്തിനോട് മോശമായ ചോദ്യങ്ങൾ ഉന്നയിച്ച് ചിലർ രംഗത്തെത്തിയത്. “പ്രണയമുണ്ടോ, എന്നെ കല്യാണം കഴിക്കാമോ, കന്യകയാണോ” എന്നിങ്ങനെയുള്ള ചോദ്യങ്ങൾ വന്നത്. എന്നാൽ ഈ ചോദ്യങ്ങൾ കണ്ട് മിണ്ടാതിരിക്കാൻ താരം തയാറായില്ല. ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം താരം നൽകുകയും ചെയ്തു.
നിങ്ങളെല്ലാവരും സമയം കണ്ടെ ത്തി എന്നോട് ചാറ്റ് ചെയ്തതിൽ സന്തോഷമുണ്ട്. എന്നാൽ കല്യാണം എപ്പോഴാണ്, പ്രണയമുണ്ടോ, എന്നെ കല്യാണം കഴിക്കാമോ, കന്യകയാണോ എന്ന ചോദ്യങ്ങൾ ഞാൻ ഒഴിവാക്കി. ഒരു മനുഷ്യനോട് സംസാരിക്കുന്പോൾ കുറച്ച് ബഹുമാനവും അന്തസും ഒക്കെ കൊടുക്കാം. എന്നായിരുന്നു നിവേദയുടെ മറുപടി.
നടിയുടെ പ്രതികരണം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. താരത്തിന് പിന്തുണ നൽകി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.