മമ്മൂട്ടിക്കൊപ്പം നിഖില വിമൽ
Saturday, January 18, 2020 9:32 AM IST
മ​മ്മൂ​ട്ടി​ക്കൊ​പ്പം ഒ​രു ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് ന​ടി നി​ഖി​ല വി​മ​ൽ. മ​മ്മൂ​ട്ടി നാ​യ​ക​നാ​യ ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു വേ​ഷം ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ച്ചു എ​ന്ന​തു ത​ന്നെ വ​ലി​യ കാ​ര്യ​മാ​ണ്. അ​തോ​ടൊ​പ്പം ത​ന്നെ ടെ​ൻ​ഷ​നു​മു​ണ്ട്- ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖത്തി​ൽ നി​ഖി​ല പ​റ​ഞ്ഞു.

ജോ​ഫി​ന്‍ ടി. ​ചാ​ക്കോ സം​വി​ധാ​നം ചെ​യ്യു​ന്ന ദ് ​പ്രീ​സ്റ്റ് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് നി​ഖി​ല പ്ര​ധാ​ന​പ്പെ​ട്ട ഒ​രു വേ​ഷം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ല്‍ മ​ഞ്ജു വാ​ര്യ​രാ​ണ് നാ​യി​ക​യാ​കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും ജോ​ഫി​ന്‍ ടി ​ചാ​ക്കോ​യു​ടെ ത​ന്നെ​യാ​ണ്.

ജ​ഗ​ദീ​ഷ്, ര​മേ​ഷ് പി​ഷാ​ര​ടി, സാ​നി​യ ഇ​യ്യ​പ്പ​ന്‍, ശ്രീ​നാ​ഥ് ഭാ​സി, ബേ​ബി മോ​ണി​ക്ക, ശി​വ​ദാ​സ് ക​ണ്ണൂ​ര്‍, ശി​വ​ജി ഗു​രു​വാ​യൂ​ര്‍, ദി​നേ​ശ് പ​ണി​ക്ക​ര്‍, ന​സീ​ര്‍ സം​ക്രാ​ന്തി, മ​ധു​പാ​ല്‍, ടോ​ണി, സി​ന്ധു വ​ര്‍​മ്മ, അ​മേ​യ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.