മരട് ഫ്ളാറ്റ് ഒഴിപ്പിക്കൽ സിനിമയാകുന്നു
Thursday, November 21, 2019 6:18 PM IST
മരട് വിഷയം സിനിമ ആകുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിന് മരട് 357 എന്ന് പേരിട്ടു. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു ആണ് ചിത്രം നിർമിക്കുന്നത്.
മരട് ഫ്ലാറ്റ് ഒഴിപ്പിക്കലും മറ്റുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ദിനേശ് പള്ളത്താണ്. പട്ടാഭിരാമൻ എന്ന സൂപ്പർ ഹിറ്റു സിനിമയ്ക്ക് ശേഷം കണ്ണൻ താമരക്കുളവും അബ്രഹാം മാത്യുവും ദിനേശ് പള്ളത്തും ഒരുമിക്കുന്ന ചിത്രമാണിത്. പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.
കൈതപ്രം, മുരുകൻ കാട്ടാക്കട എന്നിവരുടെ വരികൾക്ക് ഫോർ മ്യൂസിക്സ് സംഗീതം പകരുന്നു.