റീഷൂട്ടിനിടെ ഈ അദ്ഭുത സിനിമ എനിക്ക് നഷ്ടമായി: മാളവിക മേനോൻ
Monday, November 11, 2019 10:03 AM IST
മാമാങ്കം സിനിമയുടെ നഷ്ടത്തെക്കുറിച്ച് നടി മാളവിക മേനോൻ ഫേസ്ബുക്കിൽ ഒരു കുറിപ്പിട്ടു. ഇതോടെ പ്രേക്ഷകരുടെ ഉള്ളിൽ ഒരു സംശയം ഉയർന്നു. മാളവിക മേനോന് പകരമാണോ അനു സിത്താര ചിത്രത്തിലെത്തിയതെന്ന്. ഏതായാലും ഈ സംശയത്തിന് ഒരു ഉത്തരം ഇതുവരെ കിട്ടിയിട്ടില്ല.
മാളവികയുടെ ഫേസ്ബുക്ക് കുറിപ്പ് - മാമാങ്കത്തിൽ നിന്നുള്ള ഒരു ചിത്രമാണിത്! നിർഭാഗ്യവശാൽ, റീഷൂട്ടിനിടെ ഈ അദ്ഭുതകരമായ സിനിമ എനിക്ക് നഷ്ടമായി! വിധി... പൊറിഞ്ചുമറിയത്തിന്റെ ഷൂട്ട് ഉള്ളതിനാൽ തീയതികൾ പ്രശ്നമായി പിഎംജെ (പൊറിഞ്ചുമറിയം ജോസ്) പോലുള്ള ഒരു ഹിറ്റ് ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, എന്നാൽ നഷ്ടം നഷ്ടമാണ് (മാമാങ്കം). പ്രതീക്ഷയാണ് എന്നെ ചലിപ്പിക്കുന്നത്. ഒപ്പം നിങ്ങളുടെ പ്രാർത്ഥനകളിലൂടെയും എനിക്ക് നല്ലത് സംഭവിക്കുമെന്ന്പ്രതീക്ഷിക്കുന്നു- മാളവിക പറയുന്നു.