കോ​വി​ഡ് പ്ര​തി​സ​ന്ധി: കീ​ർ​ത്തി പ്ര​തി​ഫ​ലം കു​റ​യ്ക്കും
Thursday, June 18, 2020 7:51 PM IST
കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​യ മേ​ഖ​ല​ക​ളി​ലൊ​ന്നാ​ണ് ച​ല​ച്ചി​ത്ര​വ്യ​വ​സാ​യം. നി​ര​വ​ധി ചി​ത്ര​ങ്ങ​ളു​ടെ റി​ലീ​സ് മു​ട​ങ്ങി​ക്കി​ട​ന്നു. പ​ല ചി​ത്ര​ങ്ങ​ളു​ടേ​യും ചി​ത്രീ​ക​ര​ണം പാ​തി​വ​ഴി​യി​ൽ നി​ലച്ചിരി​ക്കു​ക​യാ​ണ്. ച​ല​ച്ചി​ത്ര​ മേ​ഖ​ല​യി​ലെ ഈ ​പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ പ​ല​ത​ര​ത്തി​ലു​ള്ള നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നു വ​രു​ന്ന​ത്.

കേ​ര​ള​ത്തി​ൽ ച​ല​ച്ചി​ത്ര​ നി​ർ​മാ​താ​ക്ക​ളി​ൽ പ​ല​രും താ​ര​ങ്ങ​ൾ പ്ര​തി​ഫ​ലം കു​റ​യ്ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി മു​ന്നോ​ട്ടു വ​ന്നു. ത​മി​ഴ് ന​ട​ൻ വി​ജ​യ് ആ​ന്‍റ​ണി താ​ൻ പ്ര​തി​ഫ​ലം കു​റ​യ്ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു.

ഇ​പ്പോ​ഴി​താ ന​ടി കീ​ര്‍​ത്തി സു​രേ​ഷും പ്ര​തി​ഫ​ലം കു​റ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ള്‍ വാ​ങ്ങു​ന്ന​തി​ന്‍റെ 20 മു​ത​ൽ 30 ശ​ത​മാ​നം വ​രെ കു​റ​ഞ്ഞ പ്ര​തി​ഫ​ലം ആ​യി​രി​ക്കും ത​ന്‍റെ പു​തി​യ സി​നി​മ​ക​ളി​ല്‍ വാ​ങ്ങു​ക​യെ​ന്ന് കീ​ര്‍​ത്തി തീ​രു​മാ​നി​ച്ച​താ​യി ഒ​രു ദേ​ശീ​യ മാ​ധ്യമം റി​പ്പോ​ർ​ട്ട് ചെ​യ്തു.

മ​ഹാ​ന​ടി എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ കീ​ർ​ത്തി​യു​ടെ താ​ര​മൂ​ല്യം ഉ​യ​ർ​ന്നി​രു​ന്നു. കീ​ർ​ത്തി​യു​ടെ ഇ​പ്പോ​ഴ​ത്തെ പ്ര​തി​ഫ​ലം ഒ​ന്ന​ര​ക്കോ​ടി രൂ​പ​യാ​ണ് എ​ന്നാ​ണ് സൂ​ച​ന. അ​തേസ​മ​യം താരത്തിന്‍റെ പു​തി​യ ത​മി​ഴ് ചി​ത്ര​മാ​യ പെ​ന്‍​ഗ്വി​ന്‍ ഒ​ടി​ടി പ്ലാ​റ്റ്ഫോം വ​ഴി പ്ര​ദ​ർ​ശ​ന​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.