ദുരൂഹതകളുടെ കഥ പറയുന്ന കാട്ടുപൈലി എന്ന ഹ്രസ്വചിത്രവുമായി നടനും കഥാകൃത്തുമായ ഗഫൂർ പൊക്കുന്ന് എത്തുന്നു. മുപ്പതോളം സിനിമകളിലും നിരവധി നാടകങ്ങളിലും സീരിയലുകളിലും വേഷമിട്ട ഗഫൂർ പൊക്കുന്ന് കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ഹ്രസ്വചിത്രമാണ് കാട്ടുപൈലി.
കോഴിക്കോട് മത്സ്യ മാർക്കറ്റിൽ നിന്നും മലയാളത്തിന്റെ പ്രശസ്ത നടൻ കുതിരവട്ടം പപ്പു കണ്ടെത്തിയ നാടകനടനാണ് ഗഫൂർ പൊന്ന്. കലയോടും തന്റെ തൊഴിലിനോടും നീതി പുലർത്തുന്ന ഗഫൂർ. തന്റെ സൃഷ്ടികളിലെല്ലാം സാമൂഹിക പ്രതിബദ്ധതയുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു.
ചിത്രം നിർമിക്കുന്നതും കേന്ദ്രകഥാപാത്രമായ കാട്ടുപൈലിയായി എത്തുന്നതും ആഷിക്ക് ബേപ്പൂരാണ്. കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം കാട്ടു പൈലിയിൽ എത്തിനിൽക്കുമ്പോഴാണ് ചിത്രത്തിന്റെ കഥ തുടങ്ങുന്നത്.
ബേബി ദയ, ദിയ, മാസ്റ്റർ ധനീഷ്. കെ, മാസ്റ്റർ ജൻ റോഷ്, പി.എസ് അലി, ഗഫൂർ പൊക്കുന്ന്, ബാബു ഗംഗ, മമ്മുട്ടി മാത്തോട്ടം, നവാസ്, സാബു, റാഫി ആലങ്ങോട്, ബൈജു എൻ.പി, ലത്തീഫ് ഒ.എം.ആർ, അസ്ലം ഷേർഖാൻ ,ആയിശ ഷെറിൻ, ഉഷ കൃഷ്ണദാസ് എന്നിവരും വിവിധ വേഷങ്ങളിലെത്തുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.