താരങ്ങളുടെ ആരാധകർ രാജമൗലിക്ക് തലവേദനയോ ?
Saturday, September 14, 2019 2:25 PM IST
ബാഹുബലിക്കു ശേഷം രാജമൗലി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജൂനിയർ എൻടിആറും രാം ചരണ്‍ തേജയും ഒന്നിക്കുന്ന സിനിമയ്ക്ക് ആർആർആർ എന്നാണ് പേരിട്ടിരിക്കുന്നത്.
എന്നാൽ ഇരുവരോടും ആരാധകരെ നിയന്ത്രിച്ചു നിർത്തുവാൻ രാജമൗലി ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരുവരുടെയും താരങ്ങൾ ഏറ്റുമുട്ടുന്നത് നിത്യസംഭവമാണ്. അങ്ങനെ സംഭവിച്ചാൽ അത് സിനിമയിലെ മോശകരമായി ബാധിച്ചേക്കാം എന്ന് രാജമൗലി കരുതുന്നു.
വിപ്ലവകാരികളായ അല്ലൂരി സീതരാമരാജു, കോമരം ഭിം എന്നിവരുടെ കഥ പറയുന്ന ചിത്രം 300 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. ബോളിവുഡ് താരങ്ങളായ ആലിയഭട്ടും, അജയ് ദേവ്ഗണും സിനിമയിൽ അഭിനയിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.