സീരിയൽ താരം അപർണ നായരുടെ മരണം: കൂടുതൽ മൊഴികൾ പരിശോധിക്കും
Saturday, September 2, 2023 8:07 PM IST
തിരുവനന്തപുരം: സിനിമ-സീരിയൽ നടി അപർണ നായരുടെ മരണത്തിൽ കൂടുതൽ മൊഴികൾ പരിശോധിക്കും. അപർണയുടെ മരണവുമായി ബന്ധപ്പെട്ട് ആരെയെങ്കിലും പ്രതി ചേർക്കണോ എന്നും പരിശോധിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം തുടർ നടപടികളിലേക്കു നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് പറയുന്നു.
അതേസമയം ഇതുവരെ കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്ന ജോലി ഒരു മാസം മുമ്പ് അപർണ രാജിവച്ചിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് കരമന തളിയിലെ വീട്ടിൽ അപർണയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇവരെ ബന്ധുക്കൾ കരമനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്നാണ് പോലീസ് വ്യക്തമാക്കിയത്. കരമന പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് മേൽനടപടികൾ സ്വീകരിക്കുകയും ബന്ധുക്കളിൽ നിന്നു മൊഴിയെടുക്കുകയും ചെയ്തിരുന്നു.