2018 ഒ​ടി​ടി​യി​ൽ; തി​യ​റ്ററുക​ൾ അ​ട​ച്ചി​ട്ട് പ്ര​തി​ഷേ​ധം; നി​ർ​മാ​താ​വി​നെ സേ​ഫ് ആ​ക്ക​ണ​മെ​ന്ന് ജൂ​ഡ്
Wednesday, June 7, 2023 1:30 PM IST
‘2018’ സി​നി​മ ക​രാ​ർ ലം​ഘി​ച്ച് ഒ​ടി​ടി​ക്കു നേ​ര​ത്തെ ന​ൽ​കി​യെ​ന്ന് ആ​രോ​പി​ച്ച് തി​യ​റ്റ​ർ അ​ട​ച്ചി​ട്ട് ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധം ഇ​ന്നും നാ​ളെ​യും തു​ട​രും. ഇ​ന്നും നാ​ളെ​യും സി​നി​മ കാ​ണു​ന്ന​തി​നാ​യി ഓ​ൺ​ലൈ​നി​ൽ ബു​ക്ക് ചെ​യ്ത ടി​ക്ക​റ്റു​ക​ളു​ടെ തു​ക റീ​ഫ​ണ്ട് ചെ​യ്യു​മെ​ന്ന് ഉ​ട​മ​ക​ൾ പ​റ​ഞ്ഞു.

സി​നി​മ തി​യ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്ത് 42 ദി​വ​സം ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മേ ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ൽ റി​ലീ​സ് ചെ​യ്യാ​വൂ എ​ന്നാ​യി​രു​ന്നു തി​യ​റ്റ​ര്‍ ഉ​ട​മ​ക​ളും നി​ർ​മാ​താ​ക്ക​ളും ത​മ്മി​ലു​ള്ള ധാ​ര​ണ.

മ​ല​യാ​ള​ത്തി​ല്‍ അ​ടു​ത്ത​കാ​ല​ത്ത് പു​റ​ത്തി​റ​ങ്ങി​യ​തി​ൽ ഏ​റ്റ​വും വ​ലി​യ ഹി​റ്റാ​യ ‘2018’ ജൂ​ൺ ഏ​ഴി​ന് സോ​ണി ലി​വ്വി​ലൂ​ടെ ഒ​ടി​ടി റി​ലീ​സ് ചെ​യ്തു. ചി​ത്രം പു​റ​ത്തി​റ​ങ്ങി 33-ാം ദി​വ​സ​മാ​ണ് ഒ​ടി​ടി​യി​ലൂ​ടെ റി​ലീ​സ് ചെ​യ്യു​ന്ന​ത്.

അ​തേ​സ​മ​യം ഈ ​വി​ഷ​യ​ത്തി​ൽ തി​യ​റ്റ​റു​കാ​രു​ടെ സ​മ​ര​ത്തെ മാ​നി​ക്കു​ന്നു​വെ​ന്ന് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ജൂ​ഡ് ആ​ന്ത​ണി പ​റ​ഞ്ഞു.

‘‘തി​യ​റ്റ​റു​കാ​രു​ടെ സ​മ​ര​ത്തെ മാ​നി​ക്കു​ന്നു. സി​നി​മ റി​ലീ​സി​ന് മു​ൻ​പ് നി​ർ​മാ​താ​വി​നെ സേ​ഫ് ആ​ക്കു​ന്ന രീ​തി​യാ​ണ് എ​നി​ക്കു​ള്ള​ത്. അ​ത് കൊ​ണ്ടാ​ണ് സോ​ണി ലൈ​വ് ഡീ​ൽ വ​ന്ന​പ്പോ​ൾ അ​തൊ​രു ദൈ​വാ​നു​ഗ്ര​ഹം ആ​യി ക​ണ്ട​ത്. ഇ​താ​രും മ​നഃ​പൂ​ർ​വം ചെ​യ്യു​ന്ന​ത​ല്ല.’’–​ജൂ​ഡ് ആ​ന്ത​ണി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.