മകനും ഭർത്താവിനുമൊപ്പം ഉർവശിയുടെ വീഡിയോ; ഇൻസ്റ്റഗ്രാമിലേക്ക് നടിയെ സ്വാഗതം ചെയ്ത് ആരാധകർ
Tuesday, June 6, 2023 10:33 AM IST
നടി ഉർവശി ഇൻസ്റ്റഗ്രാമിൽ സജീവമാകാനൊരുങ്ങുന്നു. ഭർത്താവിനും മകനുമൊപ്പമുള്ള വീഡിയോ ഷെയർ ചെയ്താണ് താരം സമൂഹമാധ്യമങ്ങളിൽ സജീവമാകുന്ന സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.
ഉർവശി ശിവപ്രസാദ് എന്ന പേരിലാണ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. ഇതുവരെ അൻപതിനായിരത്തിനടുത്ത് ഫോളോവേഴ്സുണ്ട് ഉര്‍വശിക്ക്.
സുഹൃത്തുക്കളുടെയും പ്രേക്ഷകരുടെയും ആഗ്രഹ പ്രകാരമാണ് താന്‍ ഈ അക്കൗണ്ട് തുടങ്ങുന്നതെന്നും ഇന്നു മുതല്‍ നിങ്ങളോട് സംസാരിക്കാന്‍ ആരംഭിക്കുകയാണെന്നും ഉര്‍വശി പറയുന്നു.
താരത്തിന്റെ മകന് ഇഷാനെയും ഭര്‍ത്താവ് ശിവപ്രസാദിനെയും വീഡിയോയില്‍ കാണാം. മകന് സ്കൂൾ അവധിയായതിനാൽ ദുബായിൽ അവധി ആഘോഷിക്കുകയായിരുന്നു ഉര്‍വശി. പന്ത്രണ്ട് ദിവസത്തെ അവധിയാഘോഷത്തിനുശേഷം ചെന്നൈയിൽ തിരിച്ചെത്തിയെന്നും താരം വീഡിയോയിൽ പറയുന്നു.