ഞാൻ പോണേണ്...വെറുതേ എന്തിനാ എക്സ്പ്രഷനിട്ട് ചാവണത്...നോവുണർത്തി ആ ഡയലോഗ്
Monday, June 5, 2023 9:25 AM IST
നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിലെ കൊല്ലം സുധിയുടെ അഭിനയം അധികം ആരും മറക്കാനിടയില്ല. അവഗണന ഏറ്റുവാങ്ങി വരുന്ന നായകകഥാപാത്രത്തെ എക്സ്പ്രഷനിലൂടെ ചിരിപ്പിക്കാൻ നോക്കുന്ന നടൻ.
സമൂഹമാധ്യമങ്ങളിലെല്ലാം ഈ രംഗം വീണ്ടും ഉപയോഗിക്കപ്പെട്ടു. ""ഞാൻ പോണേണ്..വെറുതെ എന്തിനാ ഒരുപാട് എക്സ്പ്രഷൻ ഇട്ട് ചാവണത്'', എന്ന് വിഷ്ണുവിനോട് സുധിയുടെ കഥാപാത്രം പറയുന്ന ഡലോഗ് ആയിരുന്നു ചിത്രത്തിലെ ഹൈലൈറ്റുകളിൽ ഒന്ന്.
2016ൽ റിലീസ് ചെയ്ത ചിത്രത്തിലെ സുധിയുടെ ഈ ഡയലോഗ് ഏഴ് വർഷങ്ങൾക്കിപ്പുറവും നിറഞ്ഞുനിൽക്കാൻ കാരണം മറ്റുള്ളവരെ ചിരിപ്പിച്ചുകീഴടക്കാൻ സാധിക്കുന്ന കൊല്ലം സുധിയുടെ അഭിനയചാതുര്യമാണ്.
സോഷ്യൽ മീഡിയ ട്രോളുകളിലും വാട്സാപ് സ്റ്റാറ്റസുകളിലും പലപ്പോഴും സുധിയുടെ വാക്കുകൾ മുഴങ്ങി കേൾക്കാറുണ്ട്. ലക്ഷക്കണക്കിന് ജനങ്ങളെ പൊട്ടിച്ചിരിപ്പിച്ച ആ രംഗം ഇന്ന് മലയാളികൾക്ക് നോവായി മാറിയിരിക്കുകയാണ്.
കൊല്ലം സുധി എന്ന കലാകാരൻ വിടവാങ്ങി... ഞാൻ പോവാണ് എന്ന പറഞ്ഞുകൊണ്ട്....