ഡികാപ്രിയോയുടെ പുതിയ കാമുകി ഇന്ത്യൻ വംശജയായ നീലം? റിപ്പോർട്ട്
Sunday, June 4, 2023 3:58 PM IST
ഹോളിവുഡ് സൂപ്പർതാരം ലിയാർനോഡോ ഡിക്രാപിയോയും ഇന്ത്യൻ വംശജയായ മോഡൽ നീലം ഗില്ലും പ്രണയത്തിലാണെന്ന് റിപ്പോർട്ട്. കാൻ ഫിലിം ഫെസ്റ്റിവലിൽ നീലം ഗില്ലും ഡികാപ്രിയോയും ഒരുമിച്ച് എത്തിയതോടെയാണ് ഡേറ്റിംഗ് റൂമറുകള്‍ പരന്നത്.
കൂടാതെ ഒരാഴ്ചക്കുള്ളിൽ ഇരുവരെയും പലതവണ ഒന്നിച്ചു കണ്ടുവെന്നും ഡേറ്റിംഗിലാണെന്നും ഹോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലണ്ടനിലെ ചിൽട്ടേൺ ഫയർഹൗസിലും അടുത്തിടെ ഇരുവരും ഒന്നിച്ചെത്തിയിരുന്നു.
28 വയസുകാരിയാണ് നീലം ഗിൽ. രണ്ടുതലമുറ മുന്‍പ് പഞ്ചാബില്‍ നിന്നും ബ്രിട്ടനിലേക്ക് കുടിയേറിയവരാണ് നീലത്തിന്റെ കുടുംബം. മോഡലിംഗിൽ സജീവമാണ് നീലം.
2022 ലാണ് ഡികാപ്രിയോ തന്റെ മുൻ കാമുകിയും മോഡലുമായ കാമില മോറോണുമായി വേർപിരിഞ്ഞത്.