ആ ദിനം ഇന്നാണ്; പ്രതിശ്രുതവരനെ പരിചയപ്പെടുത്തി അമേയ മാത്യു
Sunday, June 4, 2023 11:40 AM IST
പ്രതിശ്രുത വരനെ പരിചയപ്പെടുത്തി നടി അമേയ മാത്യു. സമൂഹമാധ്യമങ്ങളിലൂടെയാണ് വരനൊപ്പമുള്ള ചിത്രം അമേയ പങ്കുവച്ചത്. നേരത്തെ പങ്കുവച്ച ചിത്രങ്ങളിൽ വരന്റെ മുഖം വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് ഭാവിവരനെ ആരാധകർക്കായി പരിചയപ്പെടുത്തിയത്.

കിരൺ കട്ടിക്കാരൻ ആണ് അമേയയുടെ വരൻ. സോഫ്റ്റ്വയർ എൻജിനീയറായ കിരൺ കാനഡയിലാണ് ജോലി ചെയ്യുന്നത്. കാത്തിരുന്ന ദിവസമായിരുന്നുവെന്നും ഇത്തവണത്തെ പിറന്നാളിന് പ്രേത്യകത ഏറെയുണ്ടെന്നും അമേയ കുറിച്ചു.

ഇത്രയും കാലം ആഘോഷിച്ച എന്റെ ബർത്ത്ഡേകളിൽ ഈ ബർത്ത്ഡേ മാത്രം എനിക്ക് വളരെ സ്പെഷൽ ആയിരുന്നു. അതിന്റെ കാരണം, ഈ ബർത്ത്ഡേ മുതൽ എന്റെ ലൈഫിൽ മറ്റൊരാൾ കൂടി കടന്നു വരുകയാണ്. എന്നാണ് ചിത്രങ്ങൾക്കൊപ്പം അമേയ കുറിച്ചത്.

പിറന്നാൾ ദിവസം വരനെ എല്ലാവർക്കും മുന്നിൽ പരിചയപ്പെടുത്താൻ കാത്തിരിക്കുകയായിരുന്നുവെന്ന് അമേയ പറയുന്നു. എന്നെ പൂർണതയിലേക്ക് കൊണ്ടെത്തിക്കുന്ന വ്യക്തിയാണ് കിരണെന്നും അമേയ കുറിച്ചു.
കരിക്ക് വെബ് സീരീസിലൂടെയാണ് അമേയ പ്രശസ്തയായത്. ആട് 2, ദ് പ്രീസ്റ്റ്, തിരിമം, വുള്‍ഫ് എന്നീ ചിത്രങ്ങളിലും അമേയ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്.