ബിരുദം നേടിയിരിക്കുന്നു; സന്തോഷം പങ്കുവച്ച് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ; ചിത്രങ്ങൾ
Saturday, June 3, 2023 3:46 PM IST
ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിൽ നിന്നും ബിരുദം നേടിയ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ്. യുബിസി സൗഡെർ സ്കൂൾ ഓഫ് ബിസിനസിലാണ് ഭാഗ്യ ബിരുദം ചെയ്തിരുന്നത്.
കേരളസാരി ധരിച്ച് അതിസുന്ദരിയായിട്ടാണ് ഭാഗ്യ ബിരുദം സ്വീകരിക്കാനെത്തിയത്. ഭാഗ്യ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങൾ സുരേഷ് ഗോപി ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കള്‍.
മുദ്ദുഗൗ, മാസ്റ്റര്‍പീസ്, പാപ്പൻ എന്നീ ചിത്രങ്ങളിലൂടെ ഗോകുൽ സുരേഷ് സിനിമയിൽ സജീവമാണ്. ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയാണ് ഗോകുലിന്റെ പുതിയ പ്രോജക്ട്. കുമ്മാട്ടികളി എന്ന ചിത്രത്തിലൂടെ മാധവ് സുരേഷും അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നു.
ഇതിനൊപ്പം ജെഎഫ്കെ എന്ന ചിത്രത്തിൽ അച്ഛൻ സുരേഷ് ഗോപിക്കൊപ്പവും മാധവ് അഭിനയിക്കുന്നുണ്ട്.