കരഘോഷത്തോടെ എഴുന്നേറ്റു നിന്ന് സദസ്; നിറപുഞ്ചിരിയോടെ നഞ്ചിയമ്മ; വീഡിയോ
Saturday, October 1, 2022 12:28 PM IST
68-ാമത് ദേശീയ പുരസ്കാര സമര്‍പണ ചടങ്ങില്‍ ഏവരും കാത്തിരുന്ന നിമിഷമായിരുന്നത്. മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് നഞ്ചിയമ്മ രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിന് നിന്നും ഏറ്റുവാങ്ങുന്ന സുന്ദരമുഹൂര്‍ത്തം.
നിറപുഞ്ചിരികളോടെ സദസിനെ വണങ്ങി 64 കാരിയായ നഞ്ചിയമ്മ വേദിയിലേക്ക് കയറിയപ്പോള്‍ അവിടെയൊരു ചരിത്രമുഹൂര്‍ത്തം പിറവിയെടുക്കുകയയായിരുന്നു.
പദവിയിലെത്തിയ ശേഷം ആദ്യമായി പങ്കെടുക്കുന്ന ചലച്ചിത്ര പുരസ്കാര വിതരണത്തില്‍ ഗോത്രവര്‍ഗക്കാരില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതയായ ദ്രൗപദി മുർമുവില്‍ നിന്ന് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നഞ്ചിയമ്മ പുരസ്കാരം ഏറ്റുവാങ്ങുന്ന നിമിഷം.
സദസിലുള്ളവരെല്ലാവരും പ്രായഭേദമെന്യേ എഴുന്നേറ്റ് നിന്ന് കൈയ്യടികളോടെ നഞ്ചിയമ്മക്ക് ആദരമര്‍പ്പിച്ചു. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമെന്ന ചിത്രത്തിലെ കളകാസ എന്ന ഗാനം ആലപിച്ചതിനാണ് നഞ്ചിയമ്മയെ മികച്ച ഗായികയായി തിരഞ്ഞെടുത്തത്.
ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ എട്ടെണ്ണം മലയാളം സ്വന്തമാക്കിയിരുന്നു. ഇതിൽ നാലും അയ്യപ്പനും കോശിയും എന്ന ചിത്രത്തിനാണ് ലഭിച്ചത്.