എന്റെ രത്നത്തിന് ജന്മദിനം; പ്രിയങ്ക ചോപ്രക്ക് ആശംസകളുമായി നിക്ക്, ചിത്രങ്ങള്‍
Wednesday, July 20, 2022 9:43 AM IST
നടി പ്രിയങ്ക ചോപ്രക്ക് ജന്മദിനാശംസകള് നേര്‍ന്ന് ഭര്‍ത്താവ് നിക്ക് ജൊനാസ്. പ്രിയങ്കയുടെ 40-ാം ജന്മദിനമയിരുന്നു തിങ്കളാഴ്ച. ജൂലൈയുടെ രത്നത്തിന് ജന്മദിനാശംസകള് എന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് നിക്ക് കുറിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായികഴിഞ്ഞു.
കടലിനോട് ചേര്‍ന്ന് ഇരുവരും പ്രണയം പങ്കുവയ്ക്കുന്ന ചിത്രമാണ് നിക്ക് പോസ്റ്റ് ചെയ്തത്. ജൂലൈയുടെ രത്നത്തിന് ജന്മദിനാശംസകള്. നിന്നൊടൊപ്പം ഈ ജീവിതയാത്ര തുടങ്ങിയതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഐലവ് യൂ എന്നാണ് നിക്ക് എഴുതിയിരിക്കുന്നത്.
നിക്കിന്റെ പിതാവ് പോള്‍ കെവിന് ജൊവാന്സും പ്രിയങ്കയ്ക്ക് ആശംസകളുമായെത്തി. ജന്മദിനാശംസകള് പ്രിയങ്ക, ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. നിക്കും പ്രിയങ്കയും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്.