ബോ​ളി​വു​ഡ് താ​ര​കേ​ന്ദ്ര​മാ​യ ബാ​ന്ദ്ര​യി​ല്‍ 119 കോ​ടി​യു​ടെ ഫ്ലാ​റ്റ് സ്വ​ന്ത​മാ​ക്കി താ​ര​ദ​മ്പ​തി​ക​ളാ​യ ര​ണ്‍​വീ​ര്‍ സിംഗും ദീ​പി​ക പാ​ദു​ക്കോ​ണും. ബോ​ളി​വു​ഡ് ന​ടീ​ന​ട​ന്‍​മാ​രു​ടെ പ്രി​യ​ങ്ക​ര​മാ​യ സ്ഥ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് ബാ​ന്ദ്ര. മും​ബൈ ബാ​ന്ദ് സ്റ്റാന്‍റി​ലെ സാ​ഗ​ര്‍ റേ​ഷം എ​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് സ്ഥി​തി ചെ​യ്യു​ന്ന​ത്.

16,17,18,19 നി​ല​ക​ള്‍ സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ക്വാ​ഡ്ര​പ്ല​ക്‌​സ് അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റാ​ണ് ഇ​രു​വ​രും സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഷാ​രു​ഖ് ഖാ​ന്‍റെ മ​ന്ന​ത്ത് ബം​ഗ്ലാ​വി​നും സ​ല്‍​മാ​ന്‍ ഖാ​ന്‍റെ ഗാ​ല​ക്‌​സി അ​പ്പാ​ര്‍​ട്ട്‌​മെന്‍റി​നും അ​ടു​ത്താ​യി വ​രും ഇ​രു​വ​രു​ടെ​യും പു​തി​യ വ​സ​തി.

ര​ണ്‍​വീ​ര്‍ സിം​ഗും പി​താ​വ് ജഗ്ജീ​ത് സിം​ഗ് ഭ​വാ​നി​യും ചേ​ര്‍​ന്ന് ഇ​തേ കെ​ട്ടി​ട​ത്തി​ല്‍ ത​ന്നെ 118.94 കോ​ടി​യു​ടെ ഫ്ലാ​റ്റ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. നി​ര്‍​മാ​ണം ന​ട​ന്നു വ​രി​ക​യാ​ണ്. 11266 ച​തു​ര​ശ്ര​ അ​ടി കാ​ര്‍​പെ​റ്റ് ഏ​രി​യാ​യും 1300 ച​തു​ര​ശ്ര അ​ടി എ​ക്‌​സ്‌​ക്ലൂ​സി​വ് ടെ​റ​സും ഈ ​ആ​ഡം​ബ​ര വ​സ​തി​ക്കു​ണ്ട്.

കൂ​ടാ​തെ 19 പാ​ര്‍​ക്കിം​ഗ് സ്ലോ​ട്ടു​ക​ളും ഇ​തി​നൊ​പ്പം വ​രും. സ്ഥ​ല​മി​ട​പാ​ടി​നാ​യി 7.13കോ​ടി രൂ​പ​യു​ടെ സ്റ്റാ​മ്പ് ഡ്യൂ​ട്ടി അ​ട​ച്ചി​ട്ടു​ണ്ട്. ര​ണ്‍​വീ​റി​ന്‍റെ മീ​ഡി​യ ക​മ്പ​നി​യു​ടെ പേ​രി​ലാ​ണ് അ​പാ​ര്‍​ട്‌​മെ​ന്‍റ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.