നവാഗതനായ സി.ആർ. അജയകുമാർ രചനയും സംവിധാനവും നിർവഹിച്ച സുഡോക്കു N എന്ന ചിത്രത്തിന് പ്രത്യേകതകൾ ഏറെയാണ്. സംഗീതാ 4 മൂവി ക്രിയേഷൻസിന്‍റെ ബാനറിൽ സംഗീതാ സാഗർ ആണ് ഈ ചിത്രം നിർമിച്ചത്. സർക്കാസ്റ്റിക് കോമഡി ത്രില്ലർ ചിത്രമാണിത്.

നിർമാതാവ്, ട്രാൻസ് ലേഡി അഭിനേത്രി സാറാ ഷേയ്ക്കാ, നായിക ജാസ്മിൻ ഹണി, സംഗീത സംവിധായകൻ അപ്പു, ഗായകൻ ആർ.എൽ. സരിൻ, ഛായാഗ്രാഹകൻ അരുൺ ഗോപിനാഥ്, ഗാനരചയിതാക്കളായ പുള്ളിക്കണക്കൻ, സജി ശ്രീവൽസം, പശ്ചാത്തല സംഗീത സംവിധായകൻ അജേഷ് തോമസ്, കോറിയോഗ്രാഫർ ചിപ്പി മോൾ, സ്റ്റിൽ ഫോട്ടോഗ്രാഫർ സുനിൽ കളർലാൻഡ്, അസിസ്റ്റന്‍റ് ഡയറക്ടർമാരായ രതീഷ് ഓച്ചിറ, സുരാജ് ചെട്ടികുളങ്ങര, അനീഷ് കല്ലേലി, പോസ്റ്റർ ഡിസൈനർമാരായ ബിജു ബൈമാക്സ്, ദീപു സോമൻ, ഗ്രാഫിക്സ് ഡിസൈൻമാരായ താഹിർ മുഹമ്മദ്, വിനു എന്നിവരും നവാഗതരാണ് എന്നതാണ് ഒരു പ്രത്യേകത.

നൂറോളം അഭിനേതാക്കളുടെ ആദ്യ മലയാള സിനിമയാണിത്. രഞ്ജി പണിക്കർ, മണിയൻപിള്ള രാജു, കലാഭവൻ നാരായണൻകുട്ടി, സജി സുരേന്ദ്രൻ, കെ.അജിത് കുമാർ, ബോബ് ജി. എഡ്വേർഡ്, ജാസ്മിൻ ഹണി, മുൻഷി രഞ്ജിത്ത്, കെപിഎസി ലീലാമണി, സുജാത സന്തോഷ്, കെപിഎസി ഫ്രാൻസിസ്, ആദിനാട് ശശി, കിജിൻ രാഘവൻ, പ്രസീദ് മോഹൻ സുമേഷ്, മഞ്ജിത്, സന്തോഷ് തങ്ങൾ, ദീപു ഇന്ദിരാദേവി, ബിന്ദു തോമസ്, താര വി. നായർ, ജാനകി ദേവി എന്നിവർക്കൊപ്പം സ്കൂൾ ഓഫ് ഡ്രാമയിലെ കലാകാരന്മാരും നൂറ്റി ഇരുപതോളം അഭിനേതാക്കളും ഇതിൽ വേഷമിടുന്നു.

സംഗീതം അപ്പു, മൈ ജോൺ ബ്രിട്ടോ. കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായിരുന്നു സിനിമയുടെ ചിത്രീകരണം. 24ന് ചിത്രം തിയറ്ററുകളിലെത്തും.