പിന്നിട്ട കാതങ്ങള്‍ മനസില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് - പുതിയ ജീവിതത്തിലേക്കുള്ള ഇരുവരുടെയും ജീവിത യാത്ര തുടങ്ങി എന്ന് സൂചിപ്പിച്ചുകൊണ്ട് സംഗീതസംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഇങ്ങനെ കുറിച്ചു.

സമൂഹമാധ്യമം വഴിയാണ് ഇരുവരും തങ്ങളുടെ പ്രണയം തുറന്നുപറഞ്ഞത്. ഒന്നിച്ചു നില്‍ക്കുന്ന ചിത്രവും പങ്കുവച്ചു. ചിത്രം വൈറലായതോടെ ആശംസകളറയിച്ച് നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്.

വിഷമകാലഘട്ടം മാറിയെന്നും അനുഭവങ്ങളില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ പാതയിലേക്കാണെന്നുമാണ് കുറിപ്പിലെ വരികള്‍.