മ​മ്മൂ​ട്ടി ചി​ത്രം 'സി​ബി​ഐ 5ന്‍റെ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. ചി​ത്ര​ത്തി​ന്‍റെ സെ​ന്‍​സ​റിം​ഗ് പൂ​ര്‍​ത്തി​യാ​യ​തി​നു ശേ​ഷ​മാ​ണ് അ​ണി​യ​റ​ക്കാ​ര്‍ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. യു/​എ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ആ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.​സി​ബി​ഐ 5 ദ ​ബ്രെ​യി​ന്‍ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം മേ​യ് ഒ​ന്നി​നാ​ണ് തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തു​ക.

സേ​തു​രാ​മ​യ്യ​ർ​ക്കും ചാ​ക്കോ​യ്ക്കു​മൊ​പ്പം പു​തി​യ ഒ​രു ടീ​മാ​കും ഉ​ണ്ടാ​വു​ക. ര​ഞ്ജി പ​ണി​ക്ക​ര്‍, സാ​യ്കു​മാ​ര്‍, സൗ​ബി​ന്‍ ഷാ​ഹി​ര്‍, അ​നൂ​പ് മേ​നോ​ന്‍,ദി​ലീ​ഷ് പോ​ത്ത​ന്‍, ര​മേ​ശ് പി​ഷാ​ര​ടി, പ്ര​താ​പ് പോ​ത്ത​ന്‍, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ര്‍,അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, ഹ​രീ​ഷ് രാ​ജു,ഇ​ട​വേ​ള ബാ​ബു,ആ​ശാ ശ​ര​ത്ത്, ക​നി​ഹ,മാ​ള​വി​ക മേ​നോ​ന്‍, അ​ന്‍​സി​ബ,മാ​ള​വി​ക നാ​യ​ര്‍ മാ​യാ വി​ശ്വ​നാ​ഥ്,സു​ദേ​വ് നാ​യ​ര്‍, പ്ര​ശാ​ന്ത് അ​ല​ക്‌​സാ​ണ്ട​ര്‍, ര​മേ​ശ് കോ​ട്ട​യം, ജ​യ​കൃ​ഷ്ണ​ന്‍, സ്വാ​സി​ക, സു​രേ​ഷ് കു​മാ​ര്‍, ച​ന്തു ക​ര​മ​ന, സ്മി​നു ആ​ര്‍​ട്ടി​സ്റ്റ്, സോ​ഫി എം ​ജോ, ത​ണ്ടൂ​ര്‍ കൃ​ഷ്ണ തു​ട​ങ്ങി വ​ലി​യൊ​രു താ​ര​നി​ര ത​ന്നെ ഈ ​ചി​ത്ര​ത്തി​ല്‍ അ​ണി​നി​ര​ക്കു​ന്നു.

സ്വ​ര്‍​ഗ​ചി​ത്ര​യു​ടെ ബാ​ന​റി​ല്‍ സ്വ​ര്‍​ഗ്ഗ​ചി​ത്ര അ​പ്പ​ച്ച​നാ​ണ് ചി​ത്രം നി​ര്‍​മ്മി​ക്കു​ന്ന​ത്. എ​സ്.​എ​ന്‍. സ്വാ​മി​യു​ടെ തി​ര​ക്ക​ഥ​യി​ല്‍ കെ. ​മ​ധു ത​ന്നെ​യാ​ണ് അ​ഞ്ചാം​വ​ട്ട​വും മ​മ്മൂ​ട്ടി​യു​ടെ സേ​തു​രാ​മ​യ്യ​രെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ ഐ​ക്കോ​ണി​ക് തീം ​മ്യൂ​സി​ക് ഒ​രു​ക്കു​ന്ന​ത് ജേ​ക്‌​സ് ബി​ജോ​യ് ആ​ണ്. ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത് ശ്ര​ദ്ധേ​യ​നാ​യ അ​ഖി​ൽ ജോ​ർ​ജ് ആ​ണ്.​എ​ഡി​റ്റി​ങ് നി​ർ​വ​ഹി​ക്കു​ന്ന​ത് ശ്രീ​ക​ർ പ്ര​സാ​ദ്.