സു​രേ​ഷ് ഗോ​പി​യെ നാ​യ​ക​നാ​ക്കി നി​ഥി​ൻ ര​ഞ്ജി പ​ണി​ക്ക​ർ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന കാ​വ​ല്‍ ന​വം​ബ​ർ 25-ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

ഹൈ​റേ​ഞ്ച് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങി​യ ചി​ത്ര​ത്തി​ൽ ത​മ്പാ​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് സു​രേ​ഷ് ഗോ​പി എ​ത്തു​ന്ന​ത്. ത​മ്പാ​ന്‍റെ ഉ​റ്റ സു​ഹൃ​ത്താ​യ ആ​ന്‍റ​ണി​യാ​യി ര​ഞ്ജി പ​ണി​ക്ക​രും ചി​ത്ര​ത്തി​ലെ​ത്തു​ന്നു.



ഇ​രു​വ​രെ​യും കൂ​ടാ​തെ ശ​ങ്ക​ര്‍ രാ​മ​കൃ​ഷ്ണ​ന്‍, സു​രേ​ഷ് കൃ​ഷ്ണ, പ​ത്മ​രാ​ജ് ര​തീ​ഷ്, ശ്രീ​ജി​ത്ത് ര​വി, സാ​ദ്ദി​ഖ്, രാ​ജേ​ഷ് ശ​ർ​മ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, കി​ച്ചു ടെ​ല്ല​സ്, രാ​ജേ​ഷ് ശ​ര്‍​മ്മ, ക​ണ്ണ​ൻ രാ​ജ​ൻ പി. ​ദേ​വ് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്നു.

ഗു​ഡ്‌​വി​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ ഒ​രു​ങ്ങു​ന്ന ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ജോ​ബി ജോ​ർ​ജാ​ണ്. നി​ഖി​ൽ എ​സ്. പ്ര​വീ​ൺ ഛായാ​ഗ്ര​ഹ​ണ​വും മ​ൻ​സൂ​ർ മു​ത്തൂ​ട്ടി ചി​ത്ര​സം​യോ​ജ​ന​വും നി​ർ​വ​ഹി​ക്കു​ന്നു. ബി.​കെ. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് ര​ഞ്ജി​ൻ രാ​ജ് സം​ഗീ​തം പ​ക​രു​ന്നു.