നയൻതാര നോ പറഞ്ഞ ഗൾഫ് ട്രിപ്പ്: മുകേഷിന്റെ വെളിപ്പെടുത്തൽ
Friday, July 16, 2021 7:08 PM IST
മലയാളത്തിലൂടെ സിനിമയിലെത്തുകയും പിന്നീട് തമിഴിലേക്ക് ചേക്കേറി ഇപ്പോൾ തെന്നിന്ത്യയുടെ തന്നെ ലേഡി സൂപ്പർസ്റ്റാർ ആയി തിളങ്ങുന്ന നടിയാണ് നയൻതാര. നയൻതാരയുമൊത്തുള്ള അഭിനയ അനുഭവ ഓർമകൾ പങ്കുവച്ച നടനും എംഎൽഎയുമായ മുകേഷിന്റെ വാക്കുകൾ സോഷ്യൽ മീഡിയകളിൽ വീണ്ടും വൈറലാകുന്നു.
ഒരു ചാനലിലായിരുന്നു മുകേഷിന്റെ വെളിപ്പെടുത്തൽ. വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷമുള്ള സംഭവമായിരുന്നു മുകേഷ് വെളിപ്പെടുത്തിയത്.
മലയാളത്തിലെ നടീനടന്മാര് ചേര്‍ന്ന് ഗള്‍ഫ് ട്രിപ്പിന് പോവാന്‍ തയാറായപ്പോൾ നയന്‍താരയും വേണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു. നയന്‍താരയെ വിളിക്കാന്‍ സംഘാടകര്‍ ഏര്‍പ്പാടാക്കിയത് എന്നെ ആയിരുന്നു.
സംഘാടകരുടെ ആവശ്യപ്രകാരം ഞാൻ നയൻതാരയെ വിളിച്ചു. എന്നാല്‍ ലിസ്റ്റിലുള്ള നായികമാരെല്ലാം വലിയ ഡാന്‍സേഴ്സ് ആണെന്നും തനിക്ക് അത്തരത്തില്‍ ഡാന്‍സ് കളിക്കാന്‍ അറിയാത്തതുകൊണ്ട് വരില്ലെന്നുമാണ് നയന്‍താര അന്ന് പറഞ്ഞത്- മുകേഷ് വെളിപ്പെടുത്തി.
വിസ്മയത്തുമ്പത്തില്‍ അഭിനയിക്കുമ്പോള്‍ ചില പ്രയാസങ്ങള്‍ കാരണം നയന്‍താരക്ക് വിഷമം വന്നിരുന്നു. സീനുകള്‍ പെര്‍ഫെക്റ്റ് ആയിരിക്കണമെന്ന് പാച്ചിക്കക്ക് (ഫാസില്‍) നിര്‍ബന്ധമായിരുന്നു. അതിനാല്‍ ചില സീനുകളെല്ലാം കുറേ പ്രാവശ്യം പറഞ്ഞുകൊടുത്താണ് നയന്‍താര ചെയ്തത്.
ചേട്ടാ എനിക്ക് ഇനിയൊരു സിനിമയൊക്കെ കിട്ടാന്‍ പാടായിരിക്കുമെന്നാണ് പടത്തിന്റെ ഷൂട്ടെല്ലാം കഴിഞ്ഞ് തിരിച്ചു പോവുമ്പോള്‍ നയന്‍താര എന്നോട് പറഞ്ഞത്. ഒരിക്കലും അങ്ങനെ പറയരുത്, നിന്റെ കണ്ണുകളില്‍ ആത്മവിശ്വാസമുണ്ട് എന്നാണ് നയന്‍താരക്ക് ഞാന്‍ മറുപടി കൊടുത്തതെന്നും മുകേഷ് പറയുന്നു.