പ്രേ​ക്ഷ​ക​ര്‍ ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്രം "മ​ര​ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം' ഈ ​വ​ര്‍​ഷം മാ​ര്‍​ച്ച് 26ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. നി​ര്‍​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

മ​ല​യാ​ള സി​നി​മ​യി​ലെ ഏ​റ്റ​വും വ​ലി​യ പ​ണം​മു​ട​ക്കി ചി​ത്രം എ​ന്ന റി​ക്കോ​ർ​ഡു​മാ​യാ​ണ് മ​ര​ക്കാ​ർ റി​ലീ​സി​ന് ഒ​രു​ങ്ങു​ന്ന​ത്. സം​സ്ഥാ​ന​ത്ത് തി​യ​റ്റ​റു​ക​ള്‍ തു​റ​ക്കാ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ര​ക്കാ​റി​ന്‍റെ റി​ലീ​സ് തീ​യ​തി ആ​ശി​ര്‍​വാ​ദ് സി​നി​മാ​സ് പ്ര​ഖ്യാ​പി​ച്ച​ത്.

ദൃ​ശ്യം ര​ണ്ട് തി​യ​റ്റ​റു​ക​ള്‍​ക്ക് പ​ക​രം ഒ​ടി​ടി റി​ലീ​സി​ന് ന​ല്‍​കി​യ​ത് സി​നി​മാ മേ​ഖ​ല​യി​ല്‍ വ​ലി​യ വി​വാ​ദ​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചി​രി​ക്കെ​യാ​ണ് വ​മ്പ​ന്‍ പ്ര​ഖ്യാ​പ​നം. ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ര്‍​ച്ചി​ല്‍ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ച ചി​ത്ര​മാ​യി​രു​ന്നു മ​ര​ക്കാ​ര്‍. പ്രി​യ​ദ​ര്‍​ശ​ന്‍റെ സ്വ​പ്ന പ്രൊ​ജ​ക്ടാ​യ മ​ര​ക്കാ​റി​ല്‍ കു​ഞ്ഞാ​ലി മ​ര​ക്കാ​റു​ടെ റോ​ളി​ലാ​ണ് മോ​ഹ​ന്‍​ലാ​ല്‍ എ​ത്തു​ന്ന​ത്.

മോഹൻലാലിനൊപ്പം സു​നി​ൽ ഷെ​ട്ടി, പ്ര​ഭു, അ​ര്‍​ജു​ന്‍ സ​ര്‍​ജ്ജ എ​ന്നീ മു​ൻ​നി​ര ന​ട​ന്മാ​രും ചരിത്രവേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. ഇവർക്കൊപ്പം പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ, നെ​ടു​മു​ടി വേ​ണു, സു​ഹാ​സി​നി, കീ​ര്‍​ത്തി സു​രേ​ഷ് തു​ട​ങ്ങി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ, കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ ബാനറിൽ ഡോ. സി.ജെ. റോയ്, മൂൺ ഷോട്ട് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ സന്തോഷ് ടി. കുരുവിള എന്നിവർ ചേർന്ന് ആണ് നിർമിക്കുന്നത്.