സൗ​ബി​ൻ ഷ​ഹീ​ർ നാ​യ​ക​നാ​കു​ന്ന ആ​ൻ​ഡ്രോ​യി​ഡ് കു​ഞ്ഞ​പ്പ​ൻ വേ​ർ​ഷ​ൻ 5.25 എ​ന്ന സി​നി​മ​ റിലീസിനൊരുങ്ങുന്നു. സിനിമ നവംബർ എട്ടിന് തീയറ്ററുകളിലെത്തും. ന​വാ​ഗ​ത​നാ​യ ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ൻ പൊ​തു​വാ​ളാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.



സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും സി​നി​മ​യി​ൽ മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. കി​ടി​ല​ൻ മേ​ക്കോ​വ​റി​ലാ​ണ് താ​രം ചി​ത്ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. കെന്‍റി സിർദോ, സൈ​ജു കു​റു​പ്പ്, മാ​ല പാ​ർ​വ​തി, മേ​ഘ മാ​ത്യു എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.



റഷ്യ, കണ്ണൂർ എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. മൂൺ ഷോട്ട് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമിക്കുന്നത്.