ഒ​രു ഗ്രാ​മ​വും ഒ​രു പ​ട്ടാ​ള​ക്കാ​ര​നും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ ക​ഥ ശ​ക്ത​മാ​യ കു​ടും​ബ​മു​ഹൂ​ർ​ത്ത​ങ്ങ​ളിലൂ​ടെ ര​സ​ക​ര​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണ് എ​ട​യ്ക്കാ​ട് ബ​റ്റാ​ലി​യ​ൻ 06.
ന​വാ​ഗ​ത​നാ​യ സ്വ​പ്നേ​ഷ് കെ.​നാ​യ​രാ​ണ് ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ സം​വി​ധാ​യ​ക​രാ​യ സി​ബി മ​ല​യി​ൽ, വി​ന​യ​ൻ, റാ​ഫി, ഒ​മ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം പ്ര​ധാ​ന സ​ഹാ​യി​യാ​യി​രു​ന്ന അ​നു​ഭ​വ​ജ്ഞാ​ന​വു​മാ​യി​ട്ടാ​ണ് സ്വ​പ്നേ​ഷി​ന്‍റെ ക​ട​ന്നു​വ​ര​വ്.
റൂ​ബി ഫി​ലിം​സ് ഇ​ൻ അ​സോ​സി​യേ​ഷ​ൻ വി​ത്ത് കാ​ർ​ണി​വ​ൽ മോ​ഷ​ൻ പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ശ്രീ​കാ​ന്ത് ഭാ​സി, തോ​മ​സ് ജോ​സ​ഫ് പ​ട്ട​ത്താ​നം, ജ​യ​ന്ത് മാ​മ്മ​ൻ എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.



ടോവി​നോ തോ​മ​സാ​ണ് ഈ ​ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യ ക്യാ​പ്റ്റ​ൻ ഷ​ഫീ​ഖ് മു​ഹ​മ്മ​ദി​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സം​യു​ക്താ മേ​നോ​നാ​ണു നാ​യി​ക. ദി​വ്യാ പി​ള്ള, ജോ​യ് മാ​ത്യു, പി. ​ബാ​ല​ച​ന്ദ്ര​ൻ, നി​ർ​മ്മ​ൽ പാ​ലാ​ഴി, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ക​ലിം​ഗ ശ​ശി, ജി​തി​ൻ പു​ത്ത​ഞ്ചേ​രി, ധീ​ര​ജ് ബെ​ന്നി, വി​ഷ്ണു (ഗ​പ്പി ഫെ​യിം) ശ​ങ്ക​ർ ഇ​ന്ദു​ചൂ​ഡ​ൻ, മാ​ള​വി​കാ മേ​നോ​ൻ, പൊ​ന്ന​മ്മ ബാ​ബു, അ​ഞ്ജ​ലി നാ​യ​ർ, ഉ​മാ നാ​യ​ർ, ന​ന്ദ​ന എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

ശ്രീ​കാ​ന്ത് ബാ​ല​ച​ന്ദ്ര​ന്‍റെ കഥയ്ക്ക് പി. ​ബാ​ല​ച​ന്ദ്ര​ൻ തി​ര​ക്ക​ഥയൊരുക്കുന്നു. ഹ​രി നാ​രാ​യ​ണ​ൻ. മ​നു മ​ഞ്ജി​ത്ത് എ​ന്നി​വ​രു​ടെ ഗാ​ന​ങ്ങ​ൾ​ക്ക് ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്ന​ത് കൈ​ലാ​സ് മേ​നോ​നാ​ണ്.
സി​നു സി​ദ്ധാ​ർ​ഥ് ഛായാ​ഗ്ര​ഹ​ണം നി​ർ​വഹി​ക്കു​ന്നു. കോ​ഴി​ക്കോ​ട്, ഡൽഹി, ല​ഡാ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചിത്രീകരിച്ച എടയ്ക്കാട് ബറ്റാലിയൻ 06 ഉടൻ തീയറ്ററുകളിലെത്തും.